നായകളുടെ ആക്രമണം; നാട്ടുകാര്‍ക്കെതിരെയുള്ള കേസ് അംഗീകരിക്കാനാവില്ല: എംകെ മുനീര്‍
കോഴിക്കോട്: വളര്‍ത്ത് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് എംകെ മുനീര്‍ എം എല്‍ എ. നാട്ടുകാര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല. മാത്രവുമല്ല, നായകളുടെ ഉടമ റോഷനെതിരെ കൂടുതല്‍ നടപടി വേണം. അമ്പായത്തോട് നടന്നിട്ടുള്ള സംഭവം വേദനാജനകവും അതിലേറെ പേടിപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടിയെ കാത്തുനിന്ന യുവതിയെ മറ്റൊരാളുടെ വളർത്തുനായ്ക്കൾ ആക്രമിക്കുന്നു. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ നായ്ക്കളുടെ ആക്രമണത്തിൽ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തുന്നു. ഭയമുളവാക്കുന്ന വസ്തുത സ്ത്രീയെ നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചിട്ടുള്ള നാട്ടുകാർക്കെതിരെ കേസെടുത്തു എന്നതാണ്..! ഇത്തരമൊരു സംഭവം കൺമുന്നിൽ നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ ആ സ്ത്രീയെ മരണത്തിനു വിട്ടു കൊടുക്കണമെന്നാണോ പോലീസ് പറയുന്നതെന്നും എം എല്‍ എ ചോദിക്കുന്നു.
ഇതിലൂടെ എന്ത് സന്ദേശമാണ് പോലീസ് ജനങ്ങൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കണം. വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നാട്ടുകാർക്കെതിരെ എടുത്തിട്ടുള്ള കേസ് പിൻവലിക്കാനും നായയുടെ ഉടമസ്ഥനെതിരെ ശക്തമായ രീതിയിൽ കേസ് എടുക്കാൻ ഇന്നലെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് ഡി വൈ എസ് പി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആക്രമിച്ചെന്ന് നായകളുടെ ഉടമസ്ഥന് പരാതി നല്‍കിയതിനെ തുടര്ന്നായിരു്നു പൊലീസ് നടപടി. നായ്ക്കളെ നാട്ടുകാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വടികൊണ്ടുള്ള അടിയേറ്റ് വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകനും വളര്‍ത്ത് നായ്ക്കളുടെ ഉടമയുമായ റോഷന്റെ തോളെല്ലിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ റോഷന് നല്കിയ പരാതിയിലാണ് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തത്. നായകളുടെ ഉടമസ്ഥനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
അടിയേറ്റ് റോഷെൻറ എല്ല് തകർന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് അദ്ദേഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച സ്വാഭാവിക നടപടി മാത്രമാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നാണ് താമരശ്ശേരി പൊലീസ് പറയുന്നത്. അതേസമയം, കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് താമരശേരി ഡി.വൈ.എസ്.പി പറഞ്ഞു. ഫൗസിയയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരില്‍ നിന്നു റോഷന് പരുക്കേറ്റതാകാം എന്നാണ് പൊലിസ് പറയുന്നത്.
കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications