കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് കോവിഡ് വ്യാപനം നിയന്ത്രണാതീതമാക്കും; മുന്നറിയുപ്പുമായി ഐഎംഎ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശം വന്നതിന് പിന്നാലെ സംസ്ഥാനത്തും നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൊതു സ്ഥാപനങ്ങളിൽ കുറഞ്ഞത് ആറ് അടി അകലം പാലിക്കണം എന്നത് ആരാധനാലയങ്ങളിലും നടപ്പാക്കണമെന്നാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. 10 വയസ്സിന് താഴെയുള്ളവരും ആരാധനാലയങ്ങളിൽ പോകരുത്. ആദ്യം വരുന്നവർ ആദ്യം എന്ന ക്രമം പാലിക്കണം. മാസ്ക് ധരിക്കണം എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വെച്ചു.

അതേസമയം, ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറന്നാല്‍ കേരളം സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിശാദംശങ്ങള്‍ ഇങ്ങനെ..

ശക്തമായി തുടരുന്നു

ശക്തമായി തുടരുന്നു

സംസ്ഥാനത്ത് വൈറസിന്‍റെ വ്യാപനം ശക്തമായി തന്നെ തുടരുന്നതിനാല്‍ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെടുന്നത്. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്നാണ് ഐഎംഎ പുറത്തിറക്കിയ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

ഓർമിപ്പിക്കേണ്ടി വരുന്നു

ഓർമിപ്പിക്കേണ്ടി വരുന്നു

ഇളവുകൾ പ്രഖ്യാപിച്ച് ലോക് ഡൗൺ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടിൽ ശക്തനായ ഒരു വൈറസ്സിനോടാണ് നമ്മുടെ യുദ്ധമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നു. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗ വ്യാപനം ക്രമാതീതമായി വർധിക്കുന്നത് എന്ന കാര്യം ലോകത്ത് എല്ലായിടത്തും അനുഭവമാണെന്നും സംഘടന സൂചിപ്പിക്കുന്നു.

ഭൂരിഭാഗം പേർക്കും

ഭൂരിഭാഗം പേർക്കും

ജീവിതാവശ്യങ്ങൾക്കായി ഇളവുകൾ നൽകി പുറത്തിറങ്ങിയവർ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോൾ നമ്മുടെ സഹോദരർ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരർ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്.

സമൂഹവ്യാപനം

സമൂഹവ്യാപനം

അവരിൽ ചിലരെങ്കിലും ക്വാരന്റൈൻ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതിൽ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാൻ.

നിയന്ത്രണാതീതമായി തീരും

നിയന്ത്രണാതീതമായി തീരും

ഈ ഒരു ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി ഞങൾ നൽകുകയാണ്; രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓർമിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.

പകച്ചു നിൽക്കേണ്ട അവസ്ഥ

പകച്ചു നിൽക്കേണ്ട അവസ്ഥ

മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നിൽക്കേണ്ടി അവസ്ഥ ഉണ്ടാവാൻ അനുവദിക്കരുത്.
ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐ എം എ യുടെ സുചിന്തിതമായ അഭിപ്രായമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

 ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു; മുന്‍ മന്ത്രിയും ബിജെപി വിട്ടു ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു; മുന്‍ മന്ത്രിയും ബിജെപി വിട്ടു

Kozhikode
English summary
Don't open worship centres and malls in kerala now; says IMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X