കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം, ഇസ്ലാമോഫോബിയ ഒരിക്കലും ആയുധമാക്കി കളിക്കരുത്!!

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനിടെ നിര്‍ണായക നിര്‍ദേശവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയ കളിക്കരുതെന്നാണ് കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കോഴിക്കോട് വെച്ച് കേരള പര്യടനത്തിനിടെ കോഴിക്കോട് വെച്ച് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ വേളയിലാണ് മുഖ്യമന്ത്രിയോട് ഇത്തരമൊരു നിര്‍ദശം കാന്തപുരം അറിയിച്ചത്. പിന്നോക്ക സംവരണം സംരക്ഷിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും കാന്തപുരം മുഖ്യമന്ത്രി എഴുതി നല്‍കി.

1

കേരളത്തില്‍ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ സൃഷ്ടിച്ച അപകടകരമായ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കാന്തപുരം വിശമായി പറയുന്നുണ്ട്. ഇസ്ലാമോഫോബിയ നിലവിലെ സാഹചര്യത്തില്‍ ശക്തമാണ്. അത് ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുത്ത് നടത്താന്‍ പാടില്ല. സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷണം സംരക്ഷിക്കേണ്ടതുണ്ട്. അതിന് വിരുദ്ധമായുള്ള പ്രചാരണങ്ങള്‍ കേരള സര്‍ക്കാര്‍ തടയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

സമുദായം അനര്‍ഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താല്‍ മുസ്ലീങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും കാന്തപുരം പങ്കുവെച്ചു. പിന്നാക്കക്കാരുടെ സംവരണവും സംരക്ഷിക്കണമെന്ന് കാന്തപുരം ഉന്നയിച്ച ആവശ്യങ്ങളിലുണ്ട്. മര്‍കസ് അടക്കമുള്ള സംഘടനാ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള സര്‍ക്കാരിന്റെ പിന്തുണ തേടുകയും ചെയ്തിട്ടുണ്ട് കാന്തപുരം. അതേസമയം സമസ്ത മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളോട് അകന്ന് നില്‍ക്കുമ്പോഴാണ് കാന്തപുരം അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടികളിലേക്ക് സമസ്തയുടെ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് വിട്ടുനിന്നത്. അതേസമയം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇത് സമസ്തയെ സന്തോഷിപ്പിക്കാന്‍ കൂടിയായിരുന്നു. കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനകള്‍ പോലും സമസ്ത തള്ളിയിരുന്നു. മുസ്ലീം ലീഗില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായത് കൊണ്ടാണ് ആലിക്കുട്ടി മുസ്ല്യാര്‍ വിട്ടുനിന്നതെന്നാണ് സൂചന.

Recommended Video

cmsvideo
അവർ ഇനി അനാഥർ..വീടുവെച്ചുനൽകുമെന്ന് പിണറായി..സംഭവിച്ചത് ഇത് | Oneindia Malayalam

Kozhikode
English summary
dont increase the level of islamophobia kanthapuram aboobakkar musliar to cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X