മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; പട്ടികജാതി കുടുംബങ്ങളുടെ യാത്രയ്ക്കിനി വെള്ളക്കെട്ട് കടക്കണ്ട
കോഴിക്കോട്: അരയോളം വരുന്ന വെള്ളക്കെട്ട് കടന്ന് റോഡിലെത്തിയിരുന്ന രണ്ട് പട്ടികജാതി കുടുംബങ്ങള്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുങ്ങുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഇടപെടലാണ് ഫലം കണ്ടത്.
പനങ്ങാട് മാലേത്തുകരയിലെ കുടുംബങ്ങളുടെ ദുരവസ്ഥയ്‌ക്കെതിരെ ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിഷയം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പനങ്ങാട് ഗ്രാമപഞ്ചായത്തിലെ 20 ാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മികച്ച യാത്രാസൌകര്യം ഉറപ്പാക്കാന്‍ ഭൂമി ലഭ്യമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ മലയത്ത് താഴെ നടപ്പാത എന്ന പേരില്‍ 4,86,000 രൂപ അടങ്കലില്‍ പദ്ധതി രൂപീകരിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 100 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും 1 മീറ്റര്‍ ഉയരത്തിലുമാണ് നടപ്പാത വിഭാവനം ചെയ്തിട്ടുള്ളത്. പ്രവൃത്തി ഭാഗികമായി ആരംഭിച്ചിട്ടുണ്ട്.
അതേസമയം ജില്ലയില്‍ നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കര്‍ പതിച്ച് ഓടുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോകളിലാണ് ഇളവ് നല്‍കുക.യാത്ര ഇനത്തില്‍ മീറ്റര്‍ തുകയില്‍ നിന്ന് 3 രൂപ ഇളവ് നല്‍കും. രാത്രി കാല സര്‍വീസിന് അമിത ചാര്‍ജ് നിശ്ചയിച്ച പരിധി രാത്രി 10 മണിയില്‍ നിന്ന് 11.30ലേക്ക് നീട്ടാനും ഗതാഗത വകുപ്പ് വിളിച്ചു ചേര്‍ത്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ധാരണയായി.












Click it and Unblock the Notifications