കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലുങ്കി ഉടുത്തു വന്നാൽ ഹോട്ടലിൽ കയറ്റില്ലെന്ന്... മമ്മൂട്ടി ലുങ്കി ഉടുത്തുവന്നാൽ കയറ്റില്ലെയെന്ന് പ്രതിഷേധക്കാർ, വ്യത്യസ്ത സമരത്തിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്, ലുങ്കി സമരം...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലുങ്കി ഉടുത്താൽ ഹോട്ടലിൽ കേറ്റില്ലേ..? അതെന്താ കേറ്റിയാൽ..? നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ ലുങ്കി ഉടുത്തവർക്ക് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് കേസും സമരവും. എന്നാൽ ഫാമിലി റസ്റ്റോന്റിൽ ലുങ്കിയുടുത്ത് വന്നതാണ് പ്രശ്നമെന്ന് ഹോട്ടൽ അധികൃതർ.

<strong>ബിജെപി പാളയത്തിലേക്ക് പോയ ആര്‍ ശങ്കറിനേയും അയോഗ്യനാക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ്</strong>ബിജെപി പാളയത്തിലേക്ക് പോയ ആര്‍ ശങ്കറിനേയും അയോഗ്യനാക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സമരത്തിനാസ്പദമായ സംഭവം. ലുങ്കിയുടുത്ത് ഒരാൾ കൗണ്ടറിൽ വരുന്നതും ലുങ്കി ഊരിയെടുത്ത് കാണിക്കുന്നതുമൊക്കെ ഹോട്ടലിലെ സിസി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചയക്കുകയായിരുന്നു. ഫാമിലി റസ്റ്റോന്റിൽ ആണ് പ്രശ്നം ഉണ്ടായത്.

Dothi strike

തുടർന്ന് ഇന്ന് പകൽ കോഴിക്കോട് കൂട്ടായ്മ എന്ന പേരിൽ ഒരു കൂട്ടർ സംഘടിച്ചെത്തി. ലുങ്കി അത്ര ഭീകരവസ്ത്രമാണോ...സ്റ്റാര്‍ ഹോട്ടലുകളില്‍ കയറുന്നതിന് ലുങ്കിയുടുക്കുന്നത് തടസ്സമാണോ... മമ്മൂട്ടി ലുങ്കിയുടുത്തുവന്നാല്‍ ഇത്തരം ഹോട്ടലുകളില്‍ കയറ്റില്ലേ... ഇതൊക്കെ ആയിരുന്നു മുദ്രാവാക്യങ്ങള്‍. ആര്‍ട്ട് ഗാലറിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റസ്റ്റാറന്‍റിന് മുന്നില്‍ സമാപിച്ചു. കോഴിക്കോട് ടൗണ്‍ സിഐ എ.ഉമേഷിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നു. ലുങ്കിയുടക്കുന്നവരെ രണ്ടാംതരക്കാരായി കാണരുത്, ലുങ്കി അധ്വാനിക്കുന്നവരുടെ അടയാളമാണ് തുടങ്ങി പ്ലകാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. തുടര്‍ന്ന് ലുങ്കി കോംപൗണ്ടിനു മുന്നിലെ മതിലില്‍ വിരിച്ചും പ്രതിഷേധം രേഖപ്പെടുത്തി.

ഗേറ്റുകള്‍ അടച്ചിട്ടതിനാല്‍ പുറത്തുനിന്നാണ് സമരം നടത്തിയത്. കൂട്ടായ്മ പ്രവര്‍ത്തകരായ വല്‍സരാജ്, കരീം ചേലാമ്പ്ര, നവീന്‍ രാജ്, ഷജില്‍ കുമാര്‍ , എന്നിവര്‍ നേതൃത്വം നല്‍കി. എന്നാൽ ഫാമിലി റസ്റ്റാറന്‍റില്‍ ലുങ്കിധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് എത്രയോ മുന്‍പ് എടുത്ത തീരുമാനമാണെന്ന് റസ്റ്റാറന്‍റ് മാനേജര്‍ അറിയിച്ചു. താഴത്തെ നിലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്നും ഇത് ഹോട്ടലിലെ ചട്ടമാണെന്നും മാനേജര്‍ അറിയിച്ചു. റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോ പോലീസിന് കൈമാറിയിട്ടുണ്ടെന്നും മാനേജർ പറഞ്ഞു.

Kozhikode
English summary
Dothi strike in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X