കോഴിക്കോട്ട് ഇരട്ടത്തലയുള്ള പശുക്കിടാവ്, അമ്പരന്ന് നാട്ടുകാർ, അതിശയിപ്പിക്കുന്ന മറ്റൊരു പ്രത്യേകതയും
പേരാമ്പ്ര: ഇരട്ടത്തലയുള്ള പശുക്കിടാവിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലേക്ക് വണ്ടി കയറിക്കോളൂ. പേരാമ്പ്രയിലെ പാലേരി തരിപ്പിലോട് ടിപി പ്രേമന്റെ വീട്ടിലാണ് ഈ അതിശയിപ്പിക്കുന്ന കാഴ്ച. ഇതുവരെ കാണാത്ത ഒരു കാഴ്ച കണ്ടതോടെ അമ്പരപ്പിലാണ് പ്രദേശവാസികള്‍.

പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും മൂക്കും രണ്ട് വായയുമുള്ള കിടാവ് ജനിച്ചത്. എന്നാല്‍ ഇവയ്ക്ക് ചെവികളും കാലുകളും എല്ലാം ഒരു ജോഡിയേ ഉള്ളൂ. എന്നാല്‍ ഈ കിടാവിന് തല ഉയര്‍ത്തി നില്‍ക്കാനോ, എഴുന്നേല്‍ക്കാനോ സാധിക്കുന്നില്ല. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു കിടാവിനെ പുറത്തെടുത്തത്. ആദ്യം പ്രഥമ ശുശ്രൂഷ നല്‍കിയാണ് കുട്ടിയെ പുറത്തെടുത്തത്.
ഈ കിടാവിന്റെ ഏറ്റവും വലിയൊരു പ്രത്യേക എന്തെന്നുവച്ചാല്‍, ഇതിന് രണ്ട് വായയിലൂടെയും പാല്‍ കുടിക്കാന്‍ സാധിക്കുന്നുണ്ട്. സങ്കര ഇനത്തില്‍പ്പെട്ടതാണെന്നാണ് വിവരം. ചങ്ങരോത്ത് വെറ്റിനറി സര്‍ജന്‍ ഡോ എസ് ആര്‍ അശ്വതി സ്ഥലത്തെത്തി പരിശോധന നടത്തി. സ്വകാര്യ ബീജ സങ്കലന കേന്ദ്രത്തില്‍ നിന്നാണ് പശുവിന് കുത്തിവയ്പ്പ് നടത്തിയത്.












Click it and Unblock the Notifications