കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവില്‍ നാമം ജപിക്കുന്നതല്ല മതം, ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ്യംകൊണ്ട് ഗുണമുണ്ടായില്ല.. ചിന്തിക്കാനുള്ള കഴിവിലൂടെ നാം നേടിയെടുക്കുന്ന സംസ്‌കാരമാണ് ഏറ്റവും വലുതെന്ന് ഡോ. അനില്‍ ചേലേമ്പ്ര

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മതം, വിശ്വാസം എന്നിവ തെരുവിലിട്ട് അലക്കാനുള്ളതല്ലെന്നും തെരുവില്‍ നാമം ജപിക്കുന്നതല്ല യഥാര്‍ഥ വിശ്വാസമെന്നും മലയാളം സര്‍വകലാശാല എഴുത്തച്ഛന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനില്‍ ചേലേമ്പ്ര പറഞ്ഞു. ചിന്തിക്കാനുള്ള കഴിവിലൂടെ നാം നേടിയെടുക്കുന്ന സംസ്‌കാരമാണ് ഏറ്റവും വലുത്. ഏത് തരത്തിലുള്ള ആശയവും ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.

<strong>പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!</strong>പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!

ഇന്നത്തെ കേരളത്തിന്റെ പൊതുസമൂഹം സംവാദാത്മകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭൂതകാല മുദ്രകള്‍ അതിജീവനത്തിനുള്ള മാര്‍ഗമാണ്. ആപത്കാലത്ത് തിരിച്ചു പിടിക്കേണ്ടതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവോത്ഥാനം ദേശീയത ജനാധിപത്യം എന്ന വിഷയത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Anil

അധീശത്വം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മഹത്തായ ഭരണഘടന നിലനില്‍ക്കുന്നത് കൊണ്ടാണ് നാമിന്ന് സ്വസ്ഥമായി ജീവിക്കുന്നത്. ഭരണഘടന മൂല്യമുയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. നവോത്ഥാനം എന്നത് ചിന്തിക്കാനുളള ധീരതയാണ്. നവോത്ഥാനത്തിന്റെ വേര് ബുദ്ധന്റെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് മോക്ഷം ലഭിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ ശ്രമിക്കണം. യഥാര്‍ഥത്തില്‍ ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ്യം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ചിന്തിക്കുന്നവരുടെ മതം എപ്പോഴും മാറികൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഇന്ത്യന്‍ ഭരണഘടന പ്രാധാന്യം നല്‍കുന്നത്. ആചാരത്തെ സംരക്ഷിക്കാന്‍ കോടതിക്കാവില്ല. സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ പ്രതിരൂപമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസമാണ് ചിന്തിക്കാനുള്ള ധീരത നല്‍കുന്നത്. വിദ്യാഭ്യാസം സമൂഹത്തെ മാറ്റുന്ന ഒരു പ്രധാനഘടകമാണ്. ആത്മബോധത്തിലേക്ക് വളര്‍ന്ന ഒരു ജനതക്ക് നിലനില്‍ക്കുന്ന അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുണ്ടായിരിക്കും. വിദ്യഭ്യാസം കൊണ്ടു മാത്രമേ തന്റെ ജനതക്ക് മുന്നേറാന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു അയ്യങ്കാളിയെന്നും അനില്‍ ചേലേമ്പ്ര പറഞ്ഞു. നെഹ്‌റുയുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതം പറഞ്ഞു.

Kozhikode
English summary
Dr. Anil Chelembra's speech about religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X