രണ്ടു മുഖമുള്ള വിചിത്ര ജീവിയാണോ ഈ സി പിഎം: നാണംകെട്ട നിലപാടാണ് കേരള സിപിഎം സ്വീകരിച്ചത്- ആസാദ്
തിരുവനന്തപുരം: ഒരു തെളിവും കിട്ടാതിരുന്നിട്ടും അലന് താഹമാരുടെ പേരില്‍ യു എ പി എ ചുമത്തി കേസ് എന്‍ ഐ എയ്ക്കു വിട്ടുകൊടുക്കാന്‍ ഉത്സാഹിച്ച സര്‍ക്കാറാണ് കേരളത്തിലേതെന്ന് രാഷ്ട്രീയ നിരീക്ഷകന് ഡോ. ആസാദ്. അതിനു നേതൃത്വം കൊടുക്കുന്ന സി പി ഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ യു എ പി എ പ്രകാരം അറസ്റ്റു ചെയ്തവരെ വിട്ടയക്കണം എന്നു പറയുന്നത്. മറ്റൊരു കേസില്‍ യു എ പി എ ഒഴിവാക്കിയ കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്നതായും ഈ സര്‍ക്കാറിനെപ്പറ്റി കേട്ടിട്ടുണ്ട്. രണ്ടു മുഖമുള്ള വിചിത്ര ജീവിയാണോ ഈ സി പിഎം എന്നും അദ്ദേഹം ചോദിക്കുന്നു. ഡോ. ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പോസ്റ്റര്‍ കണ്ടു
കേരളത്തിലെ സി പി എം തമിഴ്നാടും കര്‍ണാടകയും തെലങ്കാനയുമൊക്കെ ഉള്‍പ്പെടുന്ന ഇതര ഇന്ത്യന്‍ സി പി എമ്മിനൊപ്പം സമരം ചെയ്യുന്നതായി പോസ്റ്റര്‍ കണ്ടു. നല്ല കാര്യം. അഭിവാദ്യം. യു എ പി എ, എന്‍ എസ് എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക എന്ന ആവശ്യം പ്രസക്തം തന്നെ.

ഒരു തെളിവും കിട്ടാതിരുന്നിട്ടും
ഒരു തെളിവും കിട്ടാതിരുന്നിട്ടും അലന് താഹമാരുടെ പേരില്‍ യു എ പി എ ചുമത്തി കേസ് എന്‍ ഐ എയ്ക്കു വിട്ടുകൊടുക്കാന്‍ ഉത്സാഹിച്ച സര്‍ക്കാറാണ് കേരളത്തിലേത്. അതിനു നേതൃത്വം കൊടുക്കുന്ന സി പി ഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ യു എ പി എ പ്രകാരം അറസ്റ്റു ചെയ്തവരെ വിട്ടയക്കണം എന്നു പറയുന്നത്! മറ്റൊരു കേസില്‍ യു എ പി എ ഒഴിവാക്കിയ കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്നതായും ഈ സര്‍ക്കാറിനെപ്പറ്റി കേട്ടിട്ടുണ്ട്. രണ്ടു മുഖമുള്ള വിചിത്ര ജീവിയാണോ ഈ സി പിഎം?

കേരള സിപിഎം സ്വീകരിച്ചത്
പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ വിജ്ഞാപനം (കരട്) പിന്‍വലിക്കണമെന്നും കേന്ദ്ര സി പി എമ്മിന്റെ അതേ ആവശ്യം കേരള സി പി എമ്മും ഉയര്‍ത്തുന്നു. വളരെ നല്ല കാര്യം. പക്ഷെ, ആളുകള്‍ ചോദിച്ചുപോകും ' എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിച്ചില്ല' എന്ന്. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട കാര്യമായിരുന്നില്ലേ അത്? എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി എന്ന നാണംകെട്ട നിലപാടാണ് കേരള സിപിഎം സ്വീകരിച്ചത്. പക്ഷെ അഖിലേന്ത്യാ പാര്‍ട്ടിയുടെ ഭാഗമാണെന്ന് നടിക്കാതെ തരമില്ലല്ലോ!

എനിക്കു യോജിപ്പ്
ദളിതര്‍, ആദിവാസികള്‍, എന്നിവര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കുക എന്ന ആവശ്യവും കൊള്ളാം. കേരളത്തില്‍ അത്തരം കേസുകളിലെ അനുഭവം നമുക്കു മുന്നിലുണ്ട്. വാളയാറും പാലത്തായിയും അവസാനത്തെ ഉദാഹരണങ്ങളാണ്. വാസ്തവത്തില്‍ കേരള സി പി എമ്മിന്റെ കണ്ണു തുറപ്പിക്കാനാവുമോ ഈ കേന്ദ്ര സമരപദ്ധതി? കോളേജ് സര്‍വ്വകലാശാലാ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിരുദം നല്‍കുക എന്ന ആവശ്യത്തോടും എനിക്കു യോജിപ്പ്.

സാദ്ധ്യത കുറവാണ്
പക്ഷെ കേരളത്തിലെ സി പി എം അതിനോടും യോജിക്കാന്‍ സാദ്ധ്യത കുറവാണ്. സംഘടനാ പ്രവര്‍ത്തകരെ അതു പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടല്ലോ. ഏതായാലും സി പി ഐ എം അഖിലേന്ത്യാ നേതൃത്വം ഉന്നയിച്ച മുദ്രാവാക്യം പ്രസക്തമാണ്. ആ സമരത്തിന് ഐക്യദാര്‍ഢ്യം. ഒപ്പം കേരള ഘടകത്തെ തിരുത്താന്‍ ത്രാണിയില്ലാതെ പോയ നേതൃത്വത്തെക്കുറിച്ച് അല്‍പ്പം അനുതാപവും രേഖപ്പെടുത്താതെ വയ്യ.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications