കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവിക്കല്‍ സമര പോരാളികള്‍ക്ക് നിന്റെ പാര്‍ട്ടി ക്ലാസ് വേണ്ട പോഴാ... ചര്‍ച്ചയായി കുറിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ആവിക്കല്‍തോട് നിവാസികളെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിഷേധം ശക്തം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. എംവി ഗോവിന്ദന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. വിഴിഞ്ഞം സമരവും ആവിക്കല്‍തോട് സമരവും താരതമ്യം ചെയ്താണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഗോവിന്ദന്‍ പ്രതികരിച്ചത്.

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ലെന്നും ആവിക്കല്‍തോട് സമരക്കാര്‍ തീവ്രവാദികളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രതിഷേധം ഉയര്‍ന്നതോടെ ഗോവിന്ദന്‍ തിരുത്തി. ആവിക്കലില്‍ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും വര്‍ഗീയ വാദികള്‍ സമരത്തെ സ്വാധീനിച്ചുവെന്നാണ് പറഞ്ഞത് എന്നും ഗോവിന്ദന്‍ പ്രതികരിച്ചു. ഈ വേളയിലാണ് സമരത്തെ കുറിച്ച് സാമൂഹിക നിരീക്ഷകന്‍ ഡോ. ആസാദ് തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നത്. ആസാദിന്റെ കുറിപ്പ് വായിക്കാം...

p

ആവിക്കല്‍ സമരത്തിലെ തീവ്രവാദിയെ
തേടിപ്പോയതായിരുന്നു ഞാന്‍.
അപ്പോഴാണറിഞ്ഞത്
അയാളുടെ സഹോദരര്‍ മുത്തങ്ങയിലും
മൂലമ്പിള്ളിയിലും ഉണ്ടായിരുന്നു.
തോട്ടപ്പള്ളിയിലും തൊവരിമലയിലും
പാലിയേക്കരയിലുമുണ്ടായിരുന്നു.
അവരുടെ അച്ഛനമ്മമാരും മോശക്കാരല്ല.
അവര്‍ പട്ടിണിജാഥയില്‍ ചേര്‍ന്നിരുന്നു.
അമരാവതിയിലും അയ്യപ്പന്‍കോവിലിലും
കുടിയൊഴിക്കപ്പെട്ടവരെ തുണച്ചിരുന്നു
മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തതിന്
മര്‍ദ്ദനമേറ്റ് ജെയിലില്‍ കഴിഞ്ഞിട്ടുണ്ട്.
മുത്തശ്ശനെയും മുത്തശ്ശിയെയും കുറിച്ച്
അവരുടെ തീവ്രാഭിമാനം കാണണം!
അവര്‍ പുന്നപ്രയിലും വയലാറിലും
വാരിക്കുന്തം കൂര്‍പ്പിച്ചവരാണ്.
കയ്യൂരില്‍ പൊലീസുകാരനെക്കൊണ്ട്
ചെങ്കൊടി ചുമപ്പിച്ചവരാണ്.
രക്തസാക്ഷികളെ ആവശ്യമുണ്ട് എന്ന
പരസ്യംകണ്ട് പണ്ടേ ഇങ്ങിത്തിരിച്ചവരാണ്.
തെലങ്കാനയിലവര്‍ വാര്‍ദ്ധക്യം മറന്ന്
സുന്ദരയ്യയെ തേടിപ്പോയിട്ടുണ്ട്.
രണദിവേപാലവും എ കെ ജിപ്പാലവും
കടന്നു പ്രകടനം നയിച്ചിട്ടുണ്ട്.
ആവിക്കലെ തീവ്രവാദിയോടു
ചെങ്കൊടിചൂടി ഞാന്‍ കല്‍പ്പിച്ചു
''നീ തീവ്രവാദമൊഴിയണം.
അച്ഛന്റെയും അച്ഛച്ഛന്റെയും
തീവ്രവാദബാധയൊഴിക്കണം
ഒപ്പം അമ്മയുടെയും മുത്തശ്ശിയുടെയും .
എന്നിട്ടു മാപ്പപേക്ഷ സമര്‍പ്പിക്കണം.
വിമോചനം സമരത്തിലൂടെയല്ല
സഹകരണത്തിലൂടെയെന്ന് തിരുത്തണം''.
തീവ്രവാദത്തെ എങ്ങനെ ഇല്ലാതാക്കാം?
അവര്‍ നിഷ്‌കളങ്കം ചോദിച്ചു.
''തീവ്രവാദ പിതാക്കളെ കുടിയിരുത്തണം
പൊന്‍പണത്തിന്റെ മാളികകളില്‍.
അതിനുമേല്‍ ചെങ്കൊടിയുടെ ഊറ്റം
പ്രായശ്ചിത്തമായി പൊലിക്കണം.
കസേരകളില്‍ അള്ളിപ്പിടിക്കണം
കീടങ്ങളെ ഞെരിച്ചു കൊല്ലണം.
കാട്ടുപന്നികളെ വെടിവെക്കണം.
കുടുംബമേളകള്‍ കൊണ്ടാടണം.
അന്നന്നത്തെ ദൈവങ്ങളെ വാഴ്ത്തണം.
സ്വാതന്ത്ര്യദിനത്തിന് മൂവര്‍ണക്കൊടി
ഗണേശോത്സവത്തിന് കാവിക്കൊടി
നേര്‍ച്ചക്ക് പച്ചക്കൊടി
നെഞ്ചില്‍ മങ്ങിയചെങ്കൊടി.
കൊടിയേറ്റങ്ങളുടെ പൊരുളറിയണം.
പടമറന്ന പടനായകരെ മാനിക്കണം.
വികസനത്തിന്റെ മാലിന്യം വിഴുങ്ങണം.
തളികയില്‍ മാംസവും
കോപ്പയില്‍ രക്തവും വിളമ്പണം''.
സഖാവേ, പോവാന്‍ നോക്ക്
നിന്റെ വഴി നിന്റേത് മാത്രം.
മുട്ടുമടക്കികളുടെ വഴി
ചെരിപ്പുനക്കികളുടെ വഴി
മുതലാളിത്തവികസനത്തിന്റെ
എച്ചില്‍നക്കികളുടെ വഴി.
ആവിക്കല്‍സമരത്തിലെ പോരാളികള്‍ക്ക്
നിന്റെ പാര്‍ട്ടിക്ലാസ് വേണ്ടെടാ പോഴാ.
ഞങ്ങള്‍ പോരാളിമുത്തശ്ശന്മാരുടെ പിന്മുറ
തൂക്കിലേറിയ കയ്യൂരിന്റെ മക്കള്‍.
സി പിയുടെ വെടിയുണ്ട തിന്നവര്‍
മുടവന്‍മുകളിലെ മതിലു തകര്‍ത്തവര്‍.
വയലുകളില്‍ ചെങ്കൊടി നാട്ടിയവര്‍.
സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മണിയടിച്ചവരുടെ
ഉപദേശം ഞങ്ങള്‍ക്കുവേണ്ട.
കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് പൊതുവിഭവം
കൈമാറുന്നവരുടെ സൗജന്യവും വേണ്ട.
ജീവിതം ക്ലേശകരമാകുമ്പോള്‍
സഹനസമരങ്ങള്‍ പൊട്ടിത്തെറിച്ചേക്കും.
മണ്ണിനുവേണ്ടി പൊരുതിയവരുടെ മക്കള്‍
തീവ്രവാദനെറ്റിപ്പട്ടം കണ്ടു വിരളുകയില്ല.
പോഴന്മാരുടെ ഭരണം അറബിക്കടലില്‍.
ആവിക്കല്‍സമരം സിന്ദാബാദ്.

ജോഡോ യാത്ര കൊണ്ട് ഒരു കാര്യവുമില്ല; കോണ്‍ഗ്രസ് 'ചത്തിട്ടില്ല' എന്ന് തെളിയിക്കാന്‍ മാത്രം- പിസി ചാക്കോജോഡോ യാത്ര കൊണ്ട് ഒരു കാര്യവുമില്ല; കോണ്‍ഗ്രസ് 'ചത്തിട്ടില്ല' എന്ന് തെളിയിക്കാന്‍ മാത്രം- പിസി ചാക്കോ

Kozhikode
English summary
Dr Azad Malayattil Write Up About Kozhikode Avikkal Thodu Protest Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X