കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പുതിയ ചെയര്‍മാന്‍ ഇനി ഡോ. ബീന ഫിലിപ്പ്‌

Google Oneindia Malayalam News

കോഴിക്കോട്‌:ഇടതുപക്ഷം വിജയിച്ച കോഴിക്കോട്‌ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഡോ. ബീന ഫിലിപ്പിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ നാല്‍പ്പത്തിയാറാം വര്‍ഷമാണ്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഭരണം ഇടതുപക്ഷത്തിന്റെ കൈകളില്‍ എത്തുന്നത്‌. അടുത്ത അഞ്ച്‌ വര്‍ഷം ബീന ടിച്ചറായിരിക്കും കോഴിക്കോട്‌ നഗരത്തിന്റെ ചെയര്‍മാന്‍.

നടക്കാവ്‌ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ വൊക്കേഷ്‌ണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, ആഴ്‌ച്ചവട്ടം ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ പദവിയില്‍ ഇരുന്ന ആള്‍ കൂടിയാണ്‌ ബീന ടിച്ചര്‍. അധ്യാപന രംഗത്തെ ദീര്‍ഘ നാളത്തെ പരിചയത്തിന്‌ ശേഷമാണ്‌ ഡോ.ബീന ഫിലിപ്പ്‌ കോഴിക്കോട്‌ മേയര്‍ സ്ഥാനം അലങ്കാരിക്കാനെത്തുന്നത്‌.

corporation

പരന്റിംങ്‌, ലേണിങ്‌ സ്‌ട്രാറ്റജി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തിരുന്ന ബീന ഫിലിപ്പ്‌ സര്‍ക്കാര്‍ സ്‌കൂളിന്റെ മുഖം മാറ്റല്‍ പദ്ധതിക്ക്‌ തുടക്കമിട്ട നടക്കാവ്‌ സ്‌കൂളിലെ സ്‌പെക്ട്രം പ്രൊജക്ടിന്റെ ആശയ രുപവല്‍്‌കരണത്തിലും പങ്കാളിയായിരുന്നു. 29 പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്ന്‌ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന ഫിലിപ്പ്‌ 652 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചു വന്നത്‌. കോണ്‍ഗ്രസ്‌ സ്വതന്ത്രയായി മത്സരിച്ച ലിജീന സഞ്‌ജീവിനെയാണ്‌ പരാജയപ്പെടുത്തിയത്‌.
ഇത്തവണ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വനിത സംവരണം ആയതോടെ കോര്‍പ്പറേഷന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ വനിതകള്‍ മേയാറാവുന്ന നാലാമത്തെ തിരഞ്ഞെടുപ്പായി 2020ലേത്‌. സംസ്ഥാനത്ത്‌ തന്നെ ആദ്യമായി വനിത മേയര്‍ സ്ഥാനം അലങ്കരിച്ച കോര്‍പ്പറേഷന്‍ കോഴിക്കോട്‌ ആണെന്ന ചരിത്രമുണ്ട്‌. ഹൈമവതി തായാട്ടായിരുന്നു ആദ്യവനിത മേയര്‍. പിന്നീട്‌ കൈ പ്രേമജവും, എംഎ പത്മാവതിയും മേയറായി. ഇപ്പോള്‍ ഡേ ബീന ഫിലിപ്പും. കോഴിക്കോട്‌ മേയര്‍ സ്ഥാനം അലങ്കരിക്കുന്ന നാലാമത്തെ വനിതയാണ്‌ ഡോ ബീന ഫിലിപ്പ്‌ .

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam

1988ല്‍ആയിരുന്നു ആദ്യമായി ഹൈമവതി തായാട്ട്‌ വനിത മേയറായി സ്ഥാനം ഏല്‍ക്കുന്നത്‌. ഇടുതപക്ഷ സ്ഥാനാര്‍ഥിയായാണ്‌ ഹൈമവതി അന്ന്‌ മത്സരിച്ച്‌ ജയിച്ചത്‌. വിവധ കോളേജുകളില്‍ അധ്യാപികയായതിന്‌ ശേഷമായിരുന്നു ഇവര്‍ മത്രരംഗത്തെത്തിയത്‌. 1995ല്‍ എംകെപ്രേമജെ കോവിക്കോട്‌ കോര്‍പ്പറേഷന്‍ മേയര്‍ ആയി. 2010-2015 കാലയളവില്‍ കോഴിക്കോട്‌ നഗരത്തിന്റെ ചുമതലയിലേക്ക്‌ വീണ്ടും എകെ പ്രേമജം തിരിച്ചെത്തി.

Kozhikode
English summary
Dr. beena Philip elected as Kozhikode corporation chairman from ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X