കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളെ അടിച്ചമര്‍ത്തിയതും വൈവിധ്യങ്ങള്‍ തന്നെ: ഡോ. ഖദീജ മുംതാസ്

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: വൈവിധ്യങ്ങളുടെ പാരസ്പര്യമാണ് ഭാരതീയത രൂപപ്പെടുത്തിയതെന്നും ഈ വൈവിധ്യങ്ങള്‍ തന്നെയാണ് അധസ്ഥിതരെയും സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും അടിച്ചമര്‍ത്താന്‍ വഴിയൊരുക്കിയതെന്നും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. അല സാഹിത്യവേദിയുടെ രണ്ടാമത് അക്ഷരോത്സവം പൂനൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് മുഖ്യപ്രഭാഷണം നടത്തി. അക്ഷരോത്സവ സപ്ലിമെന്റ് പ്രകാശനം വി.എം അബ്ദുറഹിമാന്‍മാസ്റ്റര്‍ ബാബു കുടുക്കിലിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ഗിരീഷ് തേവള്ളി, സി.പി കരീംമാസ്റ്റര്‍, കെ.അബൂബക്കര്‍മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, അഡ്വ.എന്‍.എ ലത്തീഫ്, സി.കെ.അസീസ്ഹാജി, എന്‍.അജിത്കുമാര്‍, പി.എച്ച് ഷമീര്‍, ഫസല്‍വാരിസ്, സി.കെ.എ ഷമീര്‍ബാവ, സി.പി ഉണ്ണി, ഷാനവാസ് പൂനൂര്‍, കെ.നിസാര്‍മാസ്റ്റര്‍ സംസാരിച്ചു. ജാഫര്‍ കോളിക്കല്‍ സ്വാഗതവും സി.പി.റഷീദ് നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന കലാസന്ധ്യയില്‍ അമൂല്യയും അതുല്യയും ചേര്‍ന്നവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.

Dr. Gadeeja Mumtas

എളേറ്റില്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രാവിലെ നടന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ഡോ.റമീസ് ഇടവത്ത്, ഡോ.നൗഷിറ ഷാഫി, ഡോ.അരുണ്‍ എം.കെ, എന്നിവര്‍ രോഗികളെ പരിശോധിച്ചു. പൂനൂര്‍ ടൗണിനോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ അക്ഷര നഗരിയിലാണ് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായത്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകമേളയാണ് അക്ഷരോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ടാമത്തെ ദിവസമായ ഇന്ന് വൈകിട്ട് നടക്കുന്ന സാഹിത്യസംഗമം ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതുവഴി തേടുന്ന കവിതകള്‍, കഥയുടെ ജാലകം എന്നീ സെഷനുകളും കരോക്കെ ഗാനമേളയും നടക്കും.
Kozhikode
English summary
Dr. Gadeeja Mumtas's speech about women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X