കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിരോധ കുത്തിവെപ്പ് എന്തിനെന്നറിയാന്‍ ചരിത്രം പഠിക്കണം: എന്താണ് പ്രതിരോധ കുത്തിവെപ്പ്? മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.ജയകൃഷ്ണന്‍ വിശദീകരിക്കുന്നു....

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗത്തില്‍ നമ്മുടെ അജ്ഞത വലിയ പ്രത്യാഘാതം ഉണ്ടാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.ജയകൃഷ്ണന്‍ ടി പറഞ്ഞു. വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെയും ഡെങ്കുപനി, മലേറിയ, ജപ്പാന്‍ ജ്വരം, എലിപ്പനി, മലമ്പനി തുടങ്ങിയവയുടെ വ്യാപനത്തിനെതിരെയും നാം ജാഗ്രത പുലര്‍ത്തണം. അന്യസംസ്ഥാനക്കാര്‍ക്കും മികച്ച ചികിത്സാ സൗകര്യം ഒരുക്കണം.

<strong>ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന: യുവാവ് പിടിയിൽ, പിടിച്ചെടുത്തത് 30 ഗ്രാം കഞ്ചാവ്!!</strong>ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന: യുവാവ് പിടിയിൽ, പിടിച്ചെടുത്തത് 30 ഗ്രാം കഞ്ചാവ്!!

കൈ കഴുകല്‍ ശീലം നാം ദിനചര്യയാക്കി മാറ്റണം. വൃത്തിഹീനമായ സാഹചര്യത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ശീലങ്ങള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ സംഘടിപ്പിച്ച സെമിനാറില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

immunization

പ്രതിരോധ കുത്തിവെപ്പുകള്‍ ഫലപ്രദമായി നടപ്പാക്കിയതാണ് പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. പേവിഷബാധയും വസൂരിയും പോളിയോയും നിയന്ത്രണത്തിലാക്കിയത് പ്രതിരോധ കുത്തിവെപ്പുകളാണ്. പാര്‍ശ്വഫലങ്ങളുണ്ടായിട്ടും പണ്ടുകാലങ്ങളില്‍ വസൂരി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായി. പോളിയോ ലോകത്ത് നിന്ന് ഏതാണ്ട് ഇല്ലാതായി.

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന പല പകര്‍ച്ചവ്യാധികളും ഇന്നില്ലാതായി. കുത്തിവെപ്പെടുക്കുന്നതിന്റെ പ്രധാന്യം പലരും മനസിലാക്കുന്നില്ല. എന്തിനാണ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതെന്ന് വ്യക്തമാകണമെങ്കില്‍ ചരിത്രം പഠിക്കണം. സുരക്ഷിതമായ കുത്തിവെപ്പുകളെ ഭീകരമായാണ് നവമാധ്യമങ്ങളിലടക്കം ചിത്രീകരിക്കുന്നത്. രോഗങ്ങള്‍ നിയന്ത്രിക്കപ്പെടുന്നതിനാലാണ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍ രക്ഷപ്പെടുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

പ്രമേഹം വന്നാല്‍ പാദ പരിചരണം പ്രധാനമാണെന്നും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതു പാദങ്ങളാണെന്നും ഡോ. ചാന്ദിനി പറഞ്ഞു. പ്രമേഹമുള്ളവര്‍ ഇന്‍സുലിന്‍ നിര്‍ത്താന്‍ പാടില്ല. കുട്ടികളിലെ അമിതവണ്ണം ശ്രദ്ധിക്കണം. നല്ല വ്യായാമം ചെയ്യണം. ജീവിത ശൈലിയില്‍ നാം പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കുന്നതു മാറ്റണം.

പുകവലി, മദ്യപാനം മൂലം നിരവധി പേരാണ് അസുഖബാധിതരായി മാറുന്നത്. പാരമ്പര്യം പ്രമേഹത്തിന് വലിയ ഘടകമാണ്. കേരളീയ ഭക്ഷണശൈലിയും മാറി. ഇതൊക്കെ രോഗങ്ങളും വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. മാനസിക സംഘര്‍ഷവും പ്രമേഹത്തിനിടയാക്കുന്നതായി ഡോക്ടര്‍ പറഞ്ഞു.

Kozhikode
English summary
Dr. Jayakrishnan about immunization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X