കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ രംഗത്ത് നൈതികത ഉറപ്പു വരുത്തുന്നതിൽ സമൂഹം ജാഗ്രത പുലർത്തണം ഡോ. കെ രാജീവൻ

  • By Desk
Google Oneindia Malayalam News

വടകര: മത്സരാധിഷ്ഠിത വിദ്യാഭ്യാസക്രമത്തിൽ പഠനം കരുതലോടെ വേണമെന്ന് കേന്ദ്ര സർവ്വകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ഡോ.കെ.രാജീവൻ അഭിപ്രായപ്പെട്ടു. സാങ്കേതിക സംവിധാനങ്ങളുടെ വളർച്ചക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നമ്മൾ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

rajeevan

കോഴിക്കോട് ജില്ലാ പോസ്റ്റൽ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി വടകരയിൽ സംഘടിപ്പിച്ച അനുമോദന സംഗമം കേന്ദ്ര സർവ്വകലാശാല അസി.രജിസ്ട്രാർ ഡോ.കെ.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

ഉപരിപഠന സാധ്യതകൾ അനന്തമായ തലങ്ങളിലേക്ക് വികസിക്കുമ്പോൾ തന്നെ അവസരങ്ങൾക്കായുള്ള മത്സരവും പെരുകുകയാണ്. വിദ്യഭ്യാസ രംഗത്തെ നൈതികത കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തി മുന്നോട് പോവുക എന്നതാണ് അതിജീവനത്തിനുള്ള ഏക വഴി. എസ്.എസ്.എൽ.സി, പ്ലസ് ടു പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിക്കുന്നതിനായി കോഴിക്കോട് ജില്ലാ പോസ്റ്റൽ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി വടകര കൊപ്ര ഭവനിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ. രാജൻ (ഹെഡ് പോസ്റ്റ് മാസ്റ്റർ, കൊയിലാണ്ടി ) അധ്യക്ഷത വഹിച്ചു. ശശിധരൻ കരിമ്പനപ്പാലം, ജോൺസൺ ആവോക്കാരൻ, കെ.രാഘവൻ, സുബിൻ വത്സലൻ പ്രസംഗിച്ചു.വി.അബ്ദുൽ കരീം സ്വാഗതവും മയൂഖ ഭാർഗവൻ നന്ദിയും പറഞ്ഞു.

Kozhikode
English summary
dr. k rajeevan's concern about education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X