കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റെത് മോദാനി മോഡല്‍ വികസനം: ഡോ. വിജു കൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനമല്ല മറിച്ച് അദാനിയും മോദിയും ചേര്‍ന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടപ്പാക്കു 'മോദാനി മോഡല്‍ വികസന'മാണെന്ന് കര്‍ഷക സംഘം ദേശീയ വൈസ്പ്രസിഡന്റും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. വിജു കൃഷ്ണന്‍. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി അഞ്ചാംദിനത്തില്‍ 'കോര്‍പറേറ്റ് ഫാഷിസവും ചെറുത്തുനില്‍പ്പുകളും' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി കര്‍ഷകരെ വഞ്ചിച്ചു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മധുരവാഗ്ദാനങ്ങള്‍ നല്‍കി. അധികാരത്തില്‍ വന്നപ്പോള്‍ കുത്തകകള്‍ക്ക് അനുകൂലമായി നയങ്ങളും തീരുമാനങ്ങളും എടുക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ കര്‍ഷക ആത്മഹത്യകള്‍ കൂടുതലാണ്. പല പദ്ധതികള്‍ക്കും സുന്ദരമായ പേരിട്ട് നടപ്പാക്കുമെങ്കിലും അത് സാധാരണക്കാര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നു. ഈ പദ്ധതികള്‍ മിക്കവാറും കുത്തകകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നവയാണ്.

news

പശുവിന്റെയും മറ്റും പേരില്‍ ദലിതരേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നതിനു പിന്നില്‍ മറ്റൊരു രാഷ്ട്രീയംകൂടിയുണ്ട്. കര്‍ഷകരുടെയും ദരിദ്രരുടെയും നേരെയാണ് അതിക്രമങ്ങള്‍ നടത്തുന്നത്. പശുക്കളെ പരിപാലിച്ച് ജീവിക്കുന്നവരെ തന്നെയാണ് ഗോമാതാവിന്റെ പേരില്‍ കൊല്ലുന്നത്. പുതുതായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെയടിസ്ഥാനത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും കുറഞ്ഞ നിരക്കില്‍ ഇറക്കുമതി ചെയ്യുന്നതോടെ ഇത്തരം കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. കര്‍ഷക സമരങ്ങളെ തകര്‍ക്കാനായി വര്‍ഗീയ ധ്രുവീകരണത്തിന് പോലും ശ്രമമുണ്ടായി. ലോങ് മാര്‍ച്ച് ഉള്‍പ്പെടെ സമരങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാറിന് പല കര്‍ഷക വിരുദ്ധ തീരുമാനങ്ങളും പിന്‍വലിക്കേണ്ടി വിന്നിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാറിന്റെ തോല്‍വിയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഫാസിസത്തിന്റെ സാംസ്‌കാരിക യുദ്ധങ്ങള്‍' വിഷയത്തില്‍ എം ജെ ശ്രീചിത്രന്‍, 'മാറുന്ന കാംപസ്, മാറേണ്ട രാഷ്ട്രീയം' വിഷയത്തില്‍ റഫീഖ് ഇബ്രാഹിം സംസാരിച്ചു. യു ഹേമന്ദ് കുമാര്‍ അധ്യക്ഷതവഹിച്ചു. മേലടി നാരായണന്‍ സംസാരിച്ചു.

Kozhikode
English summary
Dr. Viju Krishnan about government's development actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X