പേരാമ്പ്രയില്‍ ഡിആർഐ റെയിഡ്: സ്വർണവ്യാപാരി കുടുങ്ങി, കാറിന്റെ രഹസ്യ അറയില്‍ 3.22 കോടി രൂപ
കോഴിക്കോട്: പേരാമ്പ്രയില്‍ കേന്ദ്ര റവന്യൂ ഇന്റലിജൻസ് ഡയരക്ടറേറ്റ് (DRI) പരിശോധന. പേരാമ്പ്രയിലെ ചിരുതകുന്ന് ഭാഗത്തുള്ള സ്വർണ മൊത്തവ്യാപാരിയുടെ ഫ്ലാറ്റിലാണ് കേന്ദ്ര റവന്യൂ ഇന്റലിജൻസ് ഡയരക്ടറേറ്റ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ 3.22 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് സ്വർണ വ്യാപാരിയായ ദീപക് ശങ്കർ, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെ ഡി ആർ ഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഫ്ലാറ്റിൽ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭൂരിഭാഗം പണവും കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ഡി ആർ ഐ സംഘം താമരശ്ശേരി മുതൽ പ്രതികളുടെ വാഹനത്തെ പിൻതുടർന്ന് പേരാമ്പ്രയിലെ ഫ്ലാറ്റിൽ എത്തുകയായിരുന്നു.

ഡി ആർ ഐ മഹാരാഷ്ട്ര ടീമിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട്ഡി ആർ ഐ സംഘങ്ങൾ ചേർന്ന് സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്. റെയ്ഡ് ഇന്നലെ രാവിലേ 11 മണിക്ക് ആരംഭിച്ച് രാത്രി10.45 നാണ് അവസാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് പേരാമ്പ്രയിൽ എത്തി സ്ഥിരതാമസമാക്കിയ പ്രതികൾ, പഴയ സ്വർണം വിലക്കെടുത്ത് പുതിയ ആഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തുവരികയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ ഇത്രയും വലിതുക ഇവിടെ നിന്നും ലഭിച്ചു എന്ന മനസിലാക്കാൻ സാധിക്കു. ഇവരെ കൂടുതെ മറ്റാർക്കെങ്കിലും ഇത്യമായി ബന്ധമുണ്ടോ എന്ന് വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച അന്വേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
സ്വർണത്തിന് വില റെക്കോർഡിലെത്തിയിട്ടും പഴയ സ്വർണത്തിന് അതിനനുസരിച്ചുള്ള വില നൽകാൻ ജ്വല്ലറികൾ തയ്യാറാവാറില്ല. എന്നാൽ വിപണി നിരക്കിനേക്കാള്‍ വില നൽകിയാണ് ഇവർ സ്വർണം വാങ്ങിക്കൂട്ടിയത്. ഇതിന്‍റെ മറവിൽ കള്ളക്കടത്ത് സ്വർണവും സംഘം വാങ്ങുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications