കോഴിക്കോട് വീണ്ടും മയക്ക് മരുന്ന് വേട്ട: 18 ഗ്രാം എംഡിഎംഎയുമായി പെയിന്റിങ് തൊഴിലാളി പിടിയില്‍
കോഴിക്കോട്: ജില്ലയില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മുഹമ്മദ് യാസിർ എന്നയാള്‍ 18 ഗ്രാം എം ഡി എം എയുമായി മെഡിക്കല്‍ കോളേജ് പൊലീസ് പിടിയിലായി. മെഡിക്കല്‍ കോളേജ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്ത് നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി മുഹമ്മദ് യാസിര്‍ പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. പെയിൻ്റിംങ്ങ് തൊഴിലാളിയായ പ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരമുണ്ടായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വരും. പ്രതിക്ക് മയക്ക് മരുന്ന ലഭ്യമാക്കിയ സംഘത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ജില്ല ഡെപ്യൂട്ടി കമ്മീഷണർ ആമോസ് മാമൻ ഐ പി എസ്സിൻ്റെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നു വരികയാണ്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ റാംമോഹൻ റോയ്,സീനിയർ സിപിഒ മനോജ്,സിപിഒമാരായ പ്രമോദ്,രാരിഷ് ഡൻസാഫ് എഎസ്ഐ മനോജ് എടയേടത്ത്,കെ അഖിലേഷ്,ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജ്ജുൻ അജിത്ത്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേര്‍ കഴിഞ്ഞദിവസം . കുന്ദമംഗലത്തുവെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഷാഫി (28), ചെലവൂര്‍ മായനാട് സ്വദേശി വിനീത് (22) എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്
സംഘത്തെ കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.തമ്പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ.ഗോപി, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രതീഷ് ചന്ദ്രന്‍, ഹരീഷ് പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍ വൈശാഖ്, അജിത്ത്, റനീഷ്, അഖില്‍, ഡബ്ല്യു.സി.ഒ ലതമോള്‍, സ്രിജി എന്നിവരാണ് വാഹന പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications