കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് വീണ്ടും ലഹരിവേട്ട:കഞ്ചാവെത്തിക്കുന്നത് ബെംഗളൂരുവിൽ നിന്ന്! അറസ്റ്റ് രഹസ്യ വിവരത്തിൽ!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി കഞ്ചാവും ബ്രൗണ്‍ഷുഗറും പിടികൂടി. നഗരത്തില്‍ വില്‍പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെ എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ചൊവ്വാഴ്ച റെയില്‍വെ സ്‌റ്റേഷന്‍ ലിങ്ക്‌റോഡില്‍ വച്ചാണ് ഇയാള്‍ പിടിയിലാവുന്നത്.

വയനാട്ടിൽ അല്‍കരാമ സൗജന്യ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു: ബഡ്സ് സ്കൂളും സജ്ജം!!വയനാട്ടിൽ അല്‍കരാമ സൗജന്യ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു: ബഡ്സ് സ്കൂളും സജ്ജം!!

ബംഗളുരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാള്‍ കഞ്ചാവുമായി കോഴിക്കോട്ടെത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്‍സാറിനെ കണ്ടെത്തിയത്. ഇയാള്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

drugarrest-1

വടകരയ്ക്കടുത്ത് പയ്യോളിയില്‍ വച്ചാണ് ബ്രൗണ്‍ഷുഗറുമായി യുവാവിനെ പേരാമ്പ്ര എക്‌സൈസ് സംഘം പിടികൂടിയത്. 100 പൊതികളിലാക്കിയ ബ്രൗണ്‍ഷുഗറുമായി പയ്യോളി കുര്യാടി താഴെ പറമ്പില്‍ റിയാസാണ് അറസ്റ്റിലായത്. കൊയിലാണ്ടി, വടകര, പയ്യോളി തുടങ്ങിയ സ്ഥലങ്ങളില്‍ മൊത്തമായി ബ്രൗണ്‍ഷുഗര്‍ എത്തിച്ചു കൊടുക്കുന്നതു റിയാസാണെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. ശരത് ബാബു അറിയിച്ചു. എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പയ്യോളി ടൗണില്‍ വച്ച് പ്രതി പിടിയിലായത്.

മോട്ടോര്‍സൈക്കിളില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് താമരശേരിയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയത്. മാവൂര്‍ കണ്ണിപറമ്പ് കക്കാരത്തില്‍ വീട്ടില്‍ സെമീര്‍ (40)നെ യാണ് പിടികൂടിയത്. താമരശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവും സംഘവും അമ്പായത്തോട്ടില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ നിന്നു കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് ചെറിയപൊതികളാക്കി ചില്ലറവില്‍പ്പനക്കാര്‍ക്കു നല്‍കുകയാണ് സെമീറിന്റെ രീതി. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kozhikode
English summary
Drug hunt in Kozhikkode, seized brown Sugar and Ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X