Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി ഗുളികകളും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ, ലഹരി മരുന്നുകൾ എത്തുന്നത് അവധിക്കാലം ലക്ഷ്യം വെച്ച്...

കോഴിക്കോട്: ലഹരി മുക്ത അവധിക്കാലം ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് താമരശ്ശേരിയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകളും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. കുരുവട്ടൂർ ആലൊടിയിൽ അൻഫാസിൽ(19), കിഴക്കുംമുറി മാടത്തിൽ മീത്തൽ സഞ്ജയ്(19), കിനാലൂർ പൂവമ്പായി നീളപറമ്പിൽ മിർദാസ്(21) എന്നിവരാണ് പിടിയിലായത്.

അവധിക്കാലം ലക്ഷ്യമാക്കി വൻ തോതിൽ രഹരി വസ്തുക്കൾ എത്തിക്കുന്നതായ വിവരത്തെ തുടർന്ന് എക്‌സൈസ് കമ്മീഷ്ണർ പ്രഖ്യാപിച്ച ലഹരി മുക്ത അവധിക്കാലം ക്യാമ്പയിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. താമരശ്ശേരിയിൽ വിൽപ്പനക്കെത്തിച്ച ആറ് ലഹരി ഗുളികകളുമായാണ് അൻഫാസിലിനെ അറസ്റ്റ് ചെയ്തത്. സഞ്ജയിൽ നിന്നും 100 ഗ്രാം കഞ്ചാവും മിർദാസിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Drugs

കഞ്ചാവ് കടത്തിയ കെ എൽ 11 ബി സി 6389 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ പി പി വേണു, പ്രിവന്റീവ് ഓഫീസർമാരായ ചന്ദ്രൻ കുഴിച്ചാലിൽ, സി ജി സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് ഇർഷാദ്, കെ ജി ജിനീഷ്, വി ആർ അശ്വന്ത്, ടി വി നൗഷീർ, പി ശ്രീരാജ്, എൻ പി വിവേക്, ഡ്രൈവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. സഞ്ജയെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റുരണ്ടുപേർക്കും ജാമ്യം അനുവദിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+