Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളക്‌സ് കീറിയെന്ന് ആരോപണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം, കുറ്റസമ്മതം നടത്തിച്ച് എസ്ഡിപിഐ

കോഴിക്കോട്: എസ് ഡി പി ഐയുടെ ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. കോഴിക്കോടാണ് സംഭവം. ബാലുശേരി സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റതെന്നാണ് വിവരം. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വീഡിയോകളും ചിത്രീകരിച്ചു.

ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമി സംഘത്തില്‍ എസ് ഡി പി ഐ- ലീഗ് പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയാണ് കോട്ടൂര്‍ പാലോളിയില്‍ വച്ചായിരുന്നു മര്‍ദ്ദനമേറ്റത്.

sdpi

എസ് ഡി പി ഐയുടെ ഫ്‌ളക്‌സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറിയെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ജിഷ്ണു അവശനിലയിലായിരുന്നു. മര്‍ദനത്തിന് ശേഷം ജിഷ്ണുവിന്റെ ഒരു വിഡിയോയും ഈ അക്രമികള്‍ ചിത്രീകരിച്ചിട്ടുണ്ട്. കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫ്ലക്സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഎം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയില്‍ പറയുന്നത്.

Recommended Video

cmsvideo
    Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+