കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 92 ലക്ഷം രൂപ കൈമാറി കോഴിക്കോട് ഡിവൈഎഫ്ഐ

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇതുവരെ സമാഹരിച്ച 9258637 രൂപ കൈമാറി. മാനവരാശി സമാനതകളില്ലാതെ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സമസ്ത മേഖലയും ഉടച്ചു വാർക്കപ്പെടുകയാണ്. ഈ ദുരന്ത കാലത്ത് പൂർണ്ണ സമയവും ഡിവൈഎഫ്ഐ കർമ്മരംഗത്തുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നും ജില്ല നേതൃത്വം അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ വിവിധ ഘടകങ്ങൾ വഴി സ്വരൂപിച്ച 9258637 രൂപ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.വസീഫ് സംസ്ഥാന പ്രസിഡൻറ് എസ് സതീഷിന് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് എൽജി ലിജീഷ്, ട്രഷറർ പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, പി.കെ അജീഷ് ജില്ലാ ജോയിൻ സെക്രട്ടറി ടി കെ സുമേഷ് എന്നിവർ പങ്കെടുത്തു.

 dus

Recommended Video

cmsvideo
മഹാരാഷ്ട്ര കേരളത്തെ കണ്ട് പഠിക്കണം | Oneindia Malayalam

വായിച്ചുതീർന്ന പത്രങ്ങൾ, മാസികകൾ, ആക്രിസാധനങ്ങൾ എന്നിവ ശേഖരിച്ച് വിൽപ്പന നടത്തിയും പ്രാദേശിക വിഭവങ്ങളായ തേങ്ങ, ചക്ക, മാങ്ങ പച്ചക്കറികൾ എന്നിവയ്ക്ക് ശേഖരിച്ചു വിൽപ്പന നടത്തിയും ലോക്ക് ആർട്സിലൂടെ നിർമ്മിക്കപ്പെട്ട കരകൗശല വസ്തുക്കളും ചിത്രങ്ങളും വിൽപന നടത്തിയും ഡിവൈഎഫ്ഐ സഖാക്കൾ അവരുടെ നിത്യ വരുമാനത്തിൽ ഒരു ദിവസത്തെ വേതനം നൽകുകയും ക്വാറികളിൽ കരിങ്കല്ല് ചുമന്നു മീൻ വിൽപ്പന നടത്തിയും കിണറുകൾ ശുചീകരിച്ചു അതിലൂടെ വരുമാനം സംഭാവന ചെയ്‌തും വാഹനങ്ങൾ വാട്ടർ സർവീസ് നടത്തിയും നിർമ്മാണ മേഖലയിൽ ജോലി ചെയ്തു മറ്റുമെല്ലാം വ്യത്യസ്തമായ രീതികളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട് ജില്ലയിലെ 17 ബ്ലോക്ക് കമ്മിറ്റികളികളിൽ നിന്നായി ഫണ്ട് സമാഹരിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.

വിവധ ബ്ലോക്ക് കമ്മറ്റികളില്‍ നിന്നും ലഭിച്ച തുകയിങ്ങനെ..

1. വടകര 950000
2. ബാലുശ്ശേരി 885507
3. കുന്നമംഗലം 750000
4. പേരാമ്പ്ര 680000
5. കുന്നുമ്മൽ 650000
6. ഫറോക്ക് 575000
7. നാദാപുരം 551130
8. കക്കോടി 535000
9. കോഴിക്കോട് സൗത്ത് 535000
10. കോഴിക്കോട് ടൗൺ 500000
11. കൊയിലാണ്ടി 500000
12. പയ്യോളി 422000
13. ഒഞ്ചിയം 400000
14. തിരുവമ്പാടി 400000
15. കോഴിക്കോട് നോർത്ത് 350000
16. താമരശ്ശേരി 300000
17. നരിക്കുനി 275000

Kozhikode
English summary
dyfi donated rs 92 lakh to the chief ministers relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X