കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ജലീലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം': വ്യാജ പ്രചാരണത്തില്‍ പരാതി നല്‍കി സംഘടന

Google Oneindia Malayalam News

പേരാമ്പ്ര: 'മന്ത്രി കെടി ജലീലിനെതിരായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം' എന്ന വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കി. സ്വർണ്ണ കള്ളകടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി വി മുരളിധരന്‍റെ രാജിയാവശ്യപ്പെട്ട് ‍സെപ്തംബർ 15 ന് ഡിവൈഎഫ്ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ആര്‍എസ്എസിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല; വ​ണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ക്യാംപെയ്നെതിരെ തോമസ് ഐസക്ആര്‍എസ്എസിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല; വ​ണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ക്യാംപെയ്നെതിരെ തോമസ് ഐസക്

അതിൻ്റെ ഭാഗമായി നടുവണ്ണൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിൻ്റെ വീഡിയോയും, വാർത്തയും കോൺഗ്രസ് പ്രവര്‍ത്തകര്‍ രൂപമാറ്റം വരുത്തി പ്രചരിപ്പിക്കുകയായിരുന്നു. പേരാമ്പ്ര വാർത്തകൾ എന്ന വാട്സാപ്പ് ഗ്രൂപ്പ്, മറ്റ് വിവിധ സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിടലൂടെ 'ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെടി ജലീലിനെതിരെ നടുവണ്ണൂരിൽ പ്രകടനം' നടത്തി എന്ന രീതിയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്തരം പ്രചാരണം നടത്തിയ വ്യക്തികളുടെ പേരും മൈബല്‍ നമ്പറും അടക്കുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്ഐ നടുവണ്ണൂര്‍ മേഖല കമ്മിറ്റി ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

dyfi

നുണപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികൾ പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ടെന്ന് നടുവണ്ണൂർ മേഖലാ കമ്മറ്റി ബാലുശ്ശേരി പോലീസിൽ നല്‍കിയ പരാതയില്‍ വ്യക്തമാക്കുന്നു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ പൊതുസമൂഹം തള്ളിക്കളയണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗുംജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും

Kozhikode
English summary
DYFI filed a complaint on fake news about jaleel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X