കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎല്‍എയേയും റിമാന്‍ഡില്‍

Google Oneindia Malayalam News

കോഴിക്കോട്: ഡിവൈഎഫ്ഐ അഖലേന്ത്യ പ്രസിഡന്‍റ് പിഎ മുഹമ്മദ് റിയാസിനേയും ടിവി രാജേഷ് എംഎല്‍എയേയും റിമാന്‍ഡ് ചെയ്തു. സിപിഎം നേതാവ് കെകെ ദിനേശനേയും ഇരുവര്‍ക്കുമൊപ്പം കോഴിക്കോട് സിജെഎം കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. . 2016ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു.

സംഭവത്തില്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയുമായിരുന്നു. നേരത്തെ കേസിൽ പ്രതികളെല്ലായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. തുടര്‍ന്ന് കേസിൽ ഹൈക്കോടതി ഇടപെടുകയും നേതാക്കളോട് വിചാരണ കോടതിയിൽ ഹാജരാവാൻ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് ടി വി രാജേഷും മുഹമ്മദ് റിയാസും കെ കെ ദിനേശനും ഇന്ന് കോടതിയിലെത്തിയപ്പോള്‍ റിമാന്‍ഡ് തടവിലാക്കാന്‍ കോടതി ഉത്തരിവിടുകയായിരുന്നു.

dyfi

നേതാക്കളെ ജയിലിലടച്ചത് നിയമത്തിൻ്റെ സാങ്കേതികത്വം കൊണ്ട് ന്യായീകരിക്കപ്പെടുമെങ്കിലും നീതിബോധത്തിൻ്റെ തുലാസിൽ അതിന് നിലനിൽപ്പുണ്ടാവില്ലെന്നായിരുന്നു ഡിവൈഎഫ്ഐഐ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതികരിച്ചത്. കേരളത്തിലേക്കുള്ള വിമാനങ്ങൾ അടിക്കടി റദ്ദാക്കുകയും പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തപ്പോഴാണ് ഡി വൈ എഫ്ഐ 2009 ൽഎയർ ഇന്ത്യാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

സുധാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്; കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാമെന്ന് കെ സുരേന്ദ്രന്‍സുധാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്; കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാമെന്ന് കെ സുരേന്ദ്രന്‍

Recommended Video

cmsvideo
Breaking; മുഹമ്മദ് റിയാസും ടി.വി.രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍

അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാറിൻ്റെ നിഷ്ക്രിയത്വത്തിനെതിരെ കൂടിയായിരുന്നു സമരം എന്നതും എടുത്തു പറയേണ്ടതുണ്ട്. അന്ന് ചാർജ് ചെയ്ത ഒരു കേസിൽ അഡ്വ.മുഹമ്മദ് റിയാസ്, ടി വി രാജേഷ്, കെ കെ ദിനേശൻ എന്നിവരെ ഇപ്പോൾ ജയിലിലടച്ചത് നിയമത്തിൻ്റെ സാങ്കേതികത്വം കൊണ്ട് ന്യായീകരിക്കപ്പെടുമെങ്കിലും നീതിബോധത്തിൻ്റെ തുലാസിൽ അതിന് നിലനിൽപ്പുണ്ടാവില്ലെന്നും ജില്ലാ സെക്രട്ടറി വസീഫ് പറഞ്ഞു.

വടകരയില്‍ ഉറപ്പിച്ച് യു ഡി എഫ്; ആര്‍ എം പിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹംവടകരയില്‍ ഉറപ്പിച്ച് യു ഡി എഫ്; ആര്‍ എം പിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ജയിലിലേക്ക് പോകാൻ മടിയോ പേടിയോ ഉള്ള നേതാക്കളല്ല ഇവർ. നാടിനു വേണ്ടിയുള്ള സമരങ്ങൾ നയിച്ചതിൻ്റെ പേരിൽ ജയിലിൽ കിടക്കുന്നതിൽ ഞങ്ങൾക്കൊക്കെ അഭിമാനമേ തോന്നിയിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും

മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

Kozhikode
English summary
DYFI leaders p a muhammad riyas and TV Rajesh MLA remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X