കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലാനാണ് ഉദ്ദേശമെങ്കിൽ, എഴുതാൻ തന്നെയാണ് തീരുമാനം; അഭിമന്യുവധത്തിൽ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

  • By Desk
Google Oneindia Malayalam News

വടകര: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരമുഖവുമായി ഡി വൈ എഫ് ഐ മഹാരാജാസ് കോളേജിന്റെ മതിലിൽ വർഗ്ഗീയത തുലയട്ടെ എന്നെഴുതിയതിന്റെ ഭാഗമായാണ് കൊലപാതകം അരങ്ങേറിയത്. ഇതിന്റെ പ്രതിഷേധമായാണ് കേരളത്തിന്റെ മുഴുവൻ തെരുവീഥികളിലും, "കൊല്ലാനാണ് ഉദ്ദേശമെങ്കിൽ, എഴുതാൻ തന്നെയാണ് തീരുമാനം" എന്ന മുദ്രാവാക്യമുയർത്തി വർഗ്ഗീയത തുലയട്ടെ എന്ന് ചുമരുകളിൽ എഴുതാൻ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഡിവൈഎഫ് മേമുണ്ട മേഖലാ കമ്മിറ്റി കീഴൽമുക്കിലും, കുട്ടോത്തും പ്രതിഷേധ ചുവരെഴുത്ത് നടത്തി. കലാകാരൻമാരായ ബിജു മേമുണ്ട, രാജേന്ദ്രൻ കീഴൽമുക്ക് എന്നിവർ നേതൃത്വം നൽകി. രണ്ട് കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗവും, പ്രതിഷേധ ജ്വാല തെളിയിക്കലും, പ്രതിഞ്ജ എടുക്കലും നടന്നു.

abhimanyu

ഡി വൈ എഫ് ഐ സംഘടിപ്പിച്ച ചുവരെഴുത്ത് സമരം

സിപിഎം മേമുണ്ട ലോക്കൽ സിക്രട്ടറി സി എം ഷാജി, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് സെക്രട്ടറി എൻ കെ അഖിലേഷ്, എസ്എഫ്ഐ വടകര ഏരിയ പ്രസിഡണ്ട് അമൽജിത്ത് വി കെ, മേമുണ്ട മേഖല സെക്രട്ടറി എം കെ വികേഷ്, പ്രസിഡണ്ട് രാഗേഷ് പുറ്റാറത്ത്,അർജുൻ പി എസ്,സിബിൻ കുട്ടോത്ത്, അക്ഷയ രാജ്, കെഎം ബിനീഷ് എന്നിവർ പ്രസംഗിച്ചു .

Kozhikode
English summary
dyfi protest on abhimanyu murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X