കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രജതജൂബിലി നിറവില്‍ കൊയിലാണ്ടി നഗരസഭ; ഓരോ വാര്‍ഡിലും ഓരോ പദ്ധതികള്‍

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: നഗരസഭയുടെ രജതജൂബിലി 'രജതം 2018' വിപുലമായ വികസന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനം. രജതജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 11ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്്ണന്‍ നിര്‍വഹിക്കും. സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന കൊയിലാണ്ടി 1993 മുതലാണ് നഗരസഭയായത്. നിലവില്‍ 44 വാര്‍ഡുകളാണ് കൊയിലാണ്ടി നഗരസഭയിലുള്ളത്. വിയ്യൂര്‍, പന്തലായനി, അരിക്കുളം വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് നഗരസഭ.

25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഡ്വ. കെ സത്യന്‍ ചെയര്‍മാനായും വി.കെ പത്മിനി വൈസ് ചെയര്‍പേഴ്‌സണുമായ കൗണ്‍സിലാണ് അധികാരത്തിലിരിക്കുന്നത്. കൊയിലാണ്ടി നഗരത്തിന്റെ വികസനത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ്, സാംസ്‌കാരിക നിലയം, ടൗണ്‍ഹാള്‍, ആസ്പത്രി, റെയില്‍വേ മേല്‍പ്പാലം, എന്നിവയെല്ലാം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചിട്ടുണ്ട്. കൊയിലാണ്ടിക്കാര്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഫയര്‍ സ്റ്റേഷന്‍ സ്ഥാപിതമായതും ഈ സമയത്താണ്. ഫിഷിംഗ് ഹാര്‍ബറിന്റെ പണിയും പുരോഗമിച്ച് വരുന്നു. ഇവയെല്ലാം കൊയിലാണ്ടിയുടെ വികസന മുന്നേറ്റത്തിന്റെ നാഴികക്കല്ലുകളാണ്. കൂടാതെ താലൂക്ക് ആശുപത്രിക്ക് പുറമേ ഹോമിയോ ആശുപത്രി കോപ്ലംക്‌സ്, ആയുര്‍വേദ ആശുപത്രി, വിവിധ വാര്‍ഡുകളില്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവയും നഗരസഭ ഒരുക്കിയിട്ടുണ്ട്.

news

ഈ വര്‍ഷം 1000 വീടുകള്‍ പി.എം.എ.വൈ, ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കുമെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു. നഗരഹൃദയത്തില്‍ 17 കോടി ചെലവില്‍ ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ്‌, കൊല്ലം ടൗണില്‍ അഞ്ച് കോടിയുടെ ആധുനിക ഫിഷ് മാര്‍ക്കറ്റ്, ശാസ്ത്രീയ അറവുശാല, വിപുലമായ പൊതുശ്മശാനം എന്നിവയൊക്കെ പദ്ധതികളായി രൂപപ്പെട്ടു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 85 കോടിയുടെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.

മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, കാര്‍ഷിക രംഗം എന്നീ മേഖലകളിലും വലിയ ഇടപെടലുകള്‍ നഗരസഭ ഇടപെടലുകള്‍ നടത്തി. ഇതിലൂടെ ഉത്പാദനവര്‍ദ്ധനവും അധികമായി. ജനസൗഹൃദ ജനസേവന കേന്ദ്രം, പകല്‍വീടുകള്‍, ബഡ്‌സ് സെന്ററുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, നീന്തല്‍ കുളങ്ങള്‍, അങ്കണവാടികള്‍ക്കായി ശിശു സൗഹൃദ കെട്ടിടങ്ങള്‍ എന്നിവ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചു.

കഴിഞ്ഞ 25 വര്‍ഷത്തെ വികസനകുതിപ്പുകള്‍ കേവലമായ ആഘോഷത്തിനപ്പുറം വികസനത്തിന്റെ ഉത്സവമാക്കി നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി 25 വിഷയങ്ങളെ ആസ്പദമാക്കി സെമിനാര്‍, സിംപോസിയം, ചര്‍ച്ചാക്ലാസുകള്‍, സംവാദങ്ങള്‍ എന്നിവ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും. 25 വികസന പദ്ധതികളുടെയും 44 വാര്‍ഡുകളിലെയും ഓരോ പദ്ധതികളുടെയും ഉദ്ഘാടനപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ജലസുരക്ഷ, ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, മാലിന്യ പരിപാലനം എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, കലാസാംസ്‌കാരിക സന്ധ്യ എന്നിവയും വരുന്ന എട്ട് മാസക്കാലത്ത് സംഘടിപ്പിക്കും. ഈ വര്‍ഷത്തെ ഓണാഘോഷം, കൊയിലാണ്ടി ഫെസ്റ്റ്-നാഗരികം 2018 ആഗസ്ത് 14 മുതല്‍ 23 വരെ ഇ.എം.എസ് ടൗണ്‍ഹാളില്‍ നടത്തും.

വൈസ് ചെയര്‍മാന്‍ വി.കെ പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുന്ദരന്‍, വി.കെ അജിത, ദിവ്യശെല്‍വരാജ്, നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, എം സുരേന്ദ്രന്‍, കെ.വി സുരേഷ്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹി എ. സുധാകരന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Each ward has each project in koyilandi municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X