കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഈറ്റ് റൈറ്റ് ഇന്ത്യ', നല്ല ഭക്ഷണ രീതികള്‍ ശീലമാക്കാം, ബോധവത്കരണ ചിത്രങ്ങളുമായി കലാകാരന്മാര്‍

Google Oneindia Malayalam News

കോഴിക്കോട്: ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 'ഈറ്റ് റൈറ്റ് ഇന്ത്യ' പദ്ധതിയുടെ പ്രചരണാര്‍ത്ഥം ബോധവത്കരണ ചിത്ര രചനയുമായി യുവ കാലാകാരന്മാര്‍. കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിന് മുന്നിലെ ചുമരാണ് കലാകാരന്മാരുടെ മനോഹര ചിത്രങ്ങള്‍ സാക്ഷിയായത്. കേരള ആര്‍ട്ടിസ്റ്റ് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.

eat

ആരോഗ്യം നിലനിര്‍ത്തുന്നതിനായി നല്ല ആഹാരങ്ങള്‍ കഴിക്കണമെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നല്‍കിയത്. കൊഴുപ്പു കൂടി ആഹാരാപദാര്‍ത്ഥങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളെ കുറിച്ചും ഈ ചിത്രങ്ങള്‍ നമ്മളോട് വ്യക്തമാക്കും. കൂടാതെ നല്ല ഭക്ഷണങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും ചുമരില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ദേശീയതലത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതി നഗരത്തില്‍ നടപ്പാക്കുന്നത്.

2

ഏകദേശം രാജ്യത്തെ 150ഓളം സ്ഥലങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായി വിവിധ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഭക്ഷ്യ സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഭക്ഷ്യമേഖലയെ സമ്പൂര്‍ണ ലൈസന്‍സ് മേഖലയാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. സുരക്ഷിതമായ ഭക്ഷണ രീതിയിലൂടെ മനുഷ്യന്റെ ആരോഗ്യപ്രദമായ ജീവിതം തിരിച്ചുപിടിക്കുക എന്നതും ഈറ്റ് റൈറ്റ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.

കൊച്ചി പിടിക്കാന്‍ സിപിഎം; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും... വന്‍ നേതാക്കളിറങ്ങുന്നു, ഇത്തവണ കളിമാറുംകൊച്ചി പിടിക്കാന്‍ സിപിഎം; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും... വന്‍ നേതാക്കളിറങ്ങുന്നു, ഇത്തവണ കളിമാറും

തൃശൂരില്‍ സ്ഥാനാര്‍ഥി ‌ നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷംതൃശൂരില്‍ സ്ഥാനാര്‍ഥി ‌ നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Kozhikode
English summary
Eat Right India Project; Artists with awareness paintings in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X