കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തിക സംവരണം: എസ്ഡിപിഐ എം പി ഓഫീസ് മാർച്ച് നടത്തി

Google Oneindia Malayalam News

കോഴിക്കോട്: സാമ്പത്തിക സംവരണ ബില്ലിന് അനുകൂലമായി പാർലമെൻറിൽ ഒപ്പ് വെച്ച വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകർ മാർച്ച് നടത്തി. കേരളത്തിലെ 17 എം.പിമാരുടെ ഓഫിസുകളിലേയ്ക്കും എസ്ഡിപിഐ മാര്‍ച്ച് നടത്തുന്നുണ്ട്.

സംസ്ഥാന സിക്രട്ടറി മുസ്തഫ കൊമ്മേരി ഉൽഘാടനം ചെയ്തു. സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെയും അതിന് പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും നടപടി ഭരണഘടനയുടെ അന്ത:സത്തയെ തന്നെ തകര്‍ക്കുന്നതും അവര്‍ണ ജനതയോടുള്ള വഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.

sdpimarch

ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലും അധികാരവ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടിയാണത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സലീം കാരാടി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി ജലീൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സാലിം അഴിയൂർ സ്വാഗതവും കബീർ തിക്കോടി നന്ദിയും പറഞ്ഞു. സവാദ് വടകര, ഷാജഹാൻ കെ വി പി, ഹഖീം പി എസ്, സിദ്ധീഖ് പുത്തൂർ മാർച്ചിന് നേതൃത്വം നൽകി.

Kozhikode
English summary
Economic Reservation: SDPI MP held the march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X