കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ തട്ടിപ്പ്​ കേസ്; കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്തു

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നിലമ്പൂരിലെ മേരിമാത എജുക്കേഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി സിബി വയലിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് നാല് മണിവരെ നീണ്ടും.

കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്​ നടത്തിയ സിബി വയലിൽ മൂന്നു​ കോടി രൂപ കൈക്കൂലി നൽകി 'ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുവെന്ന്​ പരാതിയുയർന്നിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയെന്ന കേസാണ് ഇത്. സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശ രാജ്യങ്ങളിലും എംബിബിഎസ് പഠനത്തിന് അഡ്മിഷന്‍ ശരിയാക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

araydanssd

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ സിബിയെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ആര്യാടൻ ഷൗക്കത്ത്​ നിലമ്പൂർ മുനിസിപ്പൽ ചെയർമാനായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ സ്​പോൺസർഷിപ്പുകൾ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്​ മൊഴിയെടുത്തതെന്നാണ് ആര്യടന്‍ ഷൗക്കത്ത് പ്രതികരിച്ചത്.

ബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജിബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജി

 യൂപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, കാലുകള്‍ തല്ലിയൊടിച്ചു യൂപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, കാലുകള്‍ തല്ലിയൊടിച്ചു

Kozhikode
English summary
Education fraud case; ED questioned Congress leader Aryadan Shaukat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X