കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ലഹരി സംഘം കാരിയറാക്കിയത് എട്ടാം ക്ലാസുകാരിയെ; തുടക്കം ബിസ്കറ്റിലെന്നും വെളിപ്പെടുത്തല്‍

Google Oneindia Malayalam News

കോഴിക്കോട്: ലഹരിമാഫിയ സംഘം സ്കൂള്‍ വിദ്യാർത്ഥികളെ വലവീശിപ്പിടിച്ച് ലഹരിക്ക് അടിമയാക്കുന്നതിന്റേയും കാരിയർമാരാക്കുന്നതും സംബന്ധിച്ച നിരവധി വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പൊലീസും സർക്കാറും ഇത്തരം സംഘങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള നടപടികളും പ്രചരണ പരിപാടികളും നടത്തുന്നുണ്ടെങ്കിലും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേതാണ് കോഴിക്കോട് അഴിയൂരില്‍ നിന്നും പുറത്ത് വന്നിരിക്കുന്ന വാർത്ത.

അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ലഹരി മരുന്ന്

അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ലഹരി മരുന്ന് മാഫിയ സംഘം കാരിയറാക്കി സംബന്ധിച്ച തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. പരാതിയില്‍ പോലീസി പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ പ്രതിയെ വിട്ടയച്ചെന്നുമാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്

തലശ്ശേരി ഉള്‍പ്പടേയുള്ള വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍

തലശ്ശേരി ഉള്‍പ്പടേയുള്ള വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയെന്നാണ് 12 വയസ്സുകാരിയായ വിദ്യാർത്ഥി വ്യക്തമാക്കുന്നത്. ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി വസ്തുക്കള്‍ കടത്തിയതെന്നും കുട്ടി പറയുന്നു. സ്കൂളിലെ കബഡി ടീമിലും സ്റ്റുഡന്റ് പോലീസ് ഗ്രൂപ്പിലും സജീവമായിരുന്നു പെണ്‍കുട്ടി.

സമയം നാല് കഴിഞ്ഞിരുന്നു, സൂരജ് പകുതി ഉറങ്ങിപ്പോയി: ആ രാത്രിയിലെ മനോഹര അനുഭവം: ശാലിനി പറയുന്നുസമയം നാല് കഴിഞ്ഞിരുന്നു, സൂരജ് പകുതി ഉറങ്ങിപ്പോയി: ആ രാത്രിയിലെ മനോഹര അനുഭവം: ശാലിനി പറയുന്നു

കബഡി മത്സരത്തിനിടെ പരിചയമുള്ള ഒരു ചേച്ചി

കബഡി മത്സരത്തിനിടെ പരിചയമുള്ള ഒരു ചേച്ചിയാണ് ലഹരിയടങ്ങിയ ബിസ്ക്കറ്റ് ആദ്യമായി നല്‍കുന്നത്. കൂടൂതൽ ഉ​ന്മേഷം ലഭിക്കു​മെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് സംഘത്തിലെ മറ്റുള്ളവരും പരിചയപ്പെടാനായി എത്തി. പിന്നീട് നിരവധി സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ലഹരി വസ്തുകള്‍ മൂക്കില്‍ മണപ്പിക്കുകയോ ഇന്‍ജക്ഷന്‍ എടുക്കുകയോ ചെയ്യുമെന്നും പെണ്‍കുട്ടി പറയുന്നു.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

ലഹരി സംഘാഗങ്ങള്‍ തന്നെ പെണ്‍കുട്ടിയുടെ

ലഹരി സംഘാഗങ്ങള്‍ തന്നെ പെണ്‍കുട്ടിയുടെ കൈപിടിച്ച് കുത്തിവെപ്പ് നല്‍കുകയായിരുന്നു. കുത്തിവെച്ച് കഴിഞ്ഞാല്‍ പിന്നെ കുറച്ച് സമയത്തേക്ക് ഓർമ്മ കാണില്ല. എം ഡി എയും ഇതിനിടയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. തലശ്ശേരിയില്‍ ലഹരി കൈമാറാനായി താനുള്‍പ്പടെ മൂന്ന് കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെ യാത്ര ചെയ്തുവെന്നും കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന്

കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിയത്. മുടിയൊക്കെ കെട്ടിവെച്ച ഒരാള്‍ വന്നാണ് കൊണ്ടുപോവാനുള്ള ലഹരി കൈമാറിയത്. ലഹരി കൊണ്ടുപോകുന്നവരാണെന്ന് തിരിച്ചറിയാൻ എക്സ് പോലൊരു അടയാളം കയ്യിൽ വരക്കും. ചില ചേച്ചിമാരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചതായും കുട്ടി പറയുന്നു. കുട്ടിയും രക്ഷിതാക്കളും പരാതി നല്‍കാനായി എത്തിയപ്പോള്‍ ഈ സംഘത്തില്‍പ്പെട്ട ആളുകള്‍ പുറത്ത് എത്തിയെന്നും ഇത് അറിഞ്ഞ കുട്ടി പരിഭ്രമിച്ചെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംഭവത്തില്‍ അഴിയൂര്‍ സ്വദേശി അദ്നാനെ

സംഭവത്തില്‍ അഴിയൂര്‍ സ്വദേശി അദ്നാനെ പ്രതിയാക്കി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇയാളെ ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന പേരില്‍ ഇയാളെ പൊലീസ് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ സംഭവിച്ചതായും ആരോപണമുണ്ട്.

Kozhikode
English summary
eight standard girl was made a carrier by Kozhikode drug gang; started with biscuits, Disclosure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X