കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവർക്ക് വനിതാ മതിൽ താക്കീതാവും: ഇ കെ വിജയൻ എംഎൽഎ

  • By Desk
Google Oneindia Malayalam News

നാദാപുരം: കേരളത്തെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവർക്ക് വനിതാ മതിൽ താക്കീതാവുമെന്ന് ഇ.കെ വിജയൻ എം എൽ എ പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും മതത്തെ ദുരുപയോഗം ചെയ്തും കേരളത്തെ പിറകോട്ട് നയിക്കാൻ ശ്രമിക്കുന്നവർക്ക് വനിതാ മതിൽ താക്കീതാവുമെന്ന് ഇ കെ വിജയൻ എം എൽ എ പറഞ്ഞു. സി.പി.ഐ വാണിമേൽ പഞ്ചായത്ത് കുടുംബ സംഗമവും പി.ആർ നമ്പ്യാർ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലീൽ ചാലികണ്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ടി.കെ രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ്, എം ടി ബാലൻ, രാജു തോട്ടുംചിറ, രാജു അലക്സ്, സി.വി.അശോകൻ, പി.കെ.ശശി, സി.വി അനിത പ്രസംഗിച്ചു. സി.പി.ഐ വാണിമേൽ ലോക്കൽ കമ്മിറ്റി രൂപീകരിച്ചു. ലോക്കൽ സെക്രട്ടറിയായി രാജു അലക്സിനെയും അസി: സെക്രട്ടറിമാരായി പി.കെ ശശി, ജലീൽ ചാലികണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

vijayanmla-1

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടയോട്ടം സംഘടിപ്പിച്ചു. വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ച കൂട്ടയോട്ടത്തില്‍ കായിക താരങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥിനികള്‍, യുവജന -വനിതാ സംഘടനാ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍, സാക്ഷരത പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ നൂറുകണക്കിന് വനിതകള്‍പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഫ്‌ളാഗ് ഓഫ് ചെയ്ത പരിപാടിയില്‍ പവര്‍ലിഫ്റ്റിംഗ് ഏഷ്യന്‍ ക്ലാസിക് സ്വര്‍ണമെഡല്‍ ജേത്രി ദില്‍ന എം.എം, ഖേലോ ഇന്ത്യ താരങ്ങളായ അഭിരാമി എം.വി, സജ്‌ന സന്തോഷ്, ഇന്ത്യന്‍ ടീം കോച്ച് ഷമി ഇ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. സുലൈമാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ. രാജഗോപാല്‍, എ. മൂസഹാജി, എം. ഹാരിസ്, വി.എം. മോഹനന്‍, കോച്ചുമാരായ ഡോ. റോയ്, മാത്യു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
Ek vijayan mla about womans wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X