രാഘവന് രാജിവച്ച് നിരപരാധിത്വം തെളിയിക്കട്ടെ: എളമരം കരീം
കോഴിക്കോട്: ടിവി9 കോഴക്കഥ പുറത്തുവിട്ട സാഹചര്യത്തില്‍ എംകെ രാഘവന് എംപി സ്ഥാനം രാജിവയ്ക്കുകയാണ് ഉചിതമായ നടപടിയെന്ന് എളമരം കരീം എംപി. എല്‍ഡിഎഫ് നേതാക്കള്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വെട്ടിപ്പുകള്‍ വെളിച്ചത്തു വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ചെലവഴിക്കുന്നുവെന്ന് സമ്മതിച്ച സാഹചര്യത്തില്‍, തെരഞ്ഞെടുപ്പില്‍ മദ്യം വിളമ്പാന്വരെ പണം ചിലവഴിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ച ഒരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ നിലനിര്‍ത്തുന്നതും അംഗീകരിക്കുന്നതും തങ്ങള്‍ക്ക് അപമാനകരമല്ലേയെന്ന് അവര്‍ ചിന്തിക്കണം. രാഘവനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ അവര്‍ തയ്യാറാവണം. പാര്‍ലമെന്റ് സ്ഥാനം രാജിവച്ച് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഈ ആരോപണങ്ങളെ വെല്ലുവിളിക്കുന്ന രാഘവന് ധൈര്യമുണ്ടെങ്കില്‍ തയ്യാറാവണം.
കോഴിക്കോട്ടുള്ള രാഘവന്റെ വസതിയില്‍ മാര്‍ച്ച് പത്തിനാണ് ടിവി9 ചാനലിലെ റിപ്പോര്‍ട്ടര്‍മാര്‍ വ്യവസായ സംരഭകര്‍ എന്ന നിലയില്‍ കാണാന്‍ ചെന്നത് എന്ന് അവര്‍ പറയുന്നു. നിരവധി വ്യവസായ സംരഭകരുടെ ഒരു കൂട്ടായ്മ അവരുടെ നേതൃത്വത്തിലുണ്ടെന്നും സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു വ്യവസായി അക്കൂട്ടത്തിലുണ്ടെന്നും അയാള്‍ കോഴിക്കോട്ട് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി പതിനഞ്ച് ഏക്കര്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തിക്കൊടുക്കാന്‍ എം.പിയുടെ സഹായം ആവശ്യപ്പെട്ടാണ് അവര്‍ സംസാരിക്കുന്നത്. സഹായം ചെയ്യാമെന്ന് എം.കെ. രാഘവന് എംപി അവരോട് സമ്മതിക്കുന്നു. തുടര്‍ന്ന് തെരഞ്ഞെപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച എംപിയും ഈ സംഘവും തമ്മില്‍ നടക്കുന്നതായാണ് ടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആ ചര്‍ച്ചയില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവിന് 20 കോടി രൂപയിലധികം ചെലവു വരുമെന്നും അത് ഏതെല്ലാം ഇനങ്ങളിലായാണെന്നും രാഘവന് വിശദമായി പറയുന്നുണ്ട്.

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം രണ്ടു കോടി മുതല്‍ അഞ്ച് കോടിവരെ ഒരു സ്ഥാനാര്‍ത്ഥിക്ക് പണമായി സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. രണ്ടു കോടി രൂപ തീര്‍ച്ചയായും കിട്ടുമെന്നും അദ്ദേഹം പറയുന്നു. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കുന്നതിനായി അനുവദിച്ച ചെലവ് 75 ലക്ഷം മാത്രമാണ്. ആ സാഹചര്യത്തില്‍ 20 കോടിയോളം രൂപ തെരഞ്ഞെടുപ്പു ചെലവായി വിനിയേഗിക്കുന്ന എം.കെ രാഘവന്റെത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും എളമരം കരീം പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications