കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഘവന്‍ രാജിവച്ച് നിരപരാധിത്വം തെളിയിക്കട്ടെ: എളമരം കരീം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ടിവി9 കോഴക്കഥ പുറത്തുവിട്ട സാഹചര്യത്തില്‍ എംകെ രാഘവന്‍ എംപി സ്ഥാനം രാജിവയ്ക്കുകയാണ് ഉചിതമായ നടപടിയെന്ന് എളമരം കരീം എംപി. എല്‍ഡിഎഫ് നേതാക്കള്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വെട്ടിപ്പുകള്‍ വെളിച്ചത്തു വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ചെലവഴിക്കുന്നുവെന്ന് സമ്മതിച്ച സാഹചര്യത്തില്‍, തെരഞ്ഞെടുപ്പില്‍ മദ്യം വിളമ്പാന്‍വരെ പണം ചിലവഴിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ച ഒരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ നിലനിര്‍ത്തുന്നതും അംഗീകരിക്കുന്നതും തങ്ങള്‍ക്ക് അപമാനകരമല്ലേയെന്ന് അവര്‍ ചിന്തിക്കണം. രാഘവനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ അവര്‍ തയ്യാറാവണം. പാര്‍ലമെന്റ് സ്ഥാനം രാജിവച്ച് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഈ ആരോപണങ്ങളെ വെല്ലുവിളിക്കുന്ന രാഘവന്‍ ധൈര്യമുണ്ടെങ്കില്‍ തയ്യാറാവണം.

ബിജെപിയ്ക്കൊപ്പം കോൺഗ്രസിനെയും മുഖ്യശത്രുവാക്കി സിപിഎം: പ്രചരണത്തിന്‍റെ ശൈലിമാറ്റാൻ നിര്‍ദേശം!!ബിജെപിയ്ക്കൊപ്പം കോൺഗ്രസിനെയും മുഖ്യശത്രുവാക്കി സിപിഎം: പ്രചരണത്തിന്‍റെ ശൈലിമാറ്റാൻ നിര്‍ദേശം!!

കോഴിക്കോട്ടുള്ള രാഘവന്റെ വസതിയില്‍ മാര്‍ച്ച് പത്തിനാണ് ടിവി9 ചാനലിലെ റിപ്പോര്‍ട്ടര്‍മാര്‍ വ്യവസായ സംരഭകര്‍ എന്ന നിലയില്‍ കാണാന്‍ ചെന്നത് എന്ന് അവര്‍ പറയുന്നു. നിരവധി വ്യവസായ സംരഭകരുടെ ഒരു കൂട്ടായ്മ അവരുടെ നേതൃത്വത്തിലുണ്ടെന്നും സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു വ്യവസായി അക്കൂട്ടത്തിലുണ്ടെന്നും അയാള്‍ കോഴിക്കോട്ട് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി പതിനഞ്ച് ഏക്കര്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തിക്കൊടുക്കാന്‍ എം.പിയുടെ സഹായം ആവശ്യപ്പെട്ടാണ് അവര്‍ സംസാരിക്കുന്നത്. സഹായം ചെയ്യാമെന്ന് എം.കെ. രാഘവന്‍ എംപി അവരോട് സമ്മതിക്കുന്നു. തുടര്‍ന്ന് തെരഞ്ഞെപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച എംപിയും ഈ സംഘവും തമ്മില്‍ നടക്കുന്നതായാണ് ടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആ ചര്‍ച്ചയില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവിന് 20 കോടി രൂപയിലധികം ചെലവു വരുമെന്നും അത് ഏതെല്ലാം ഇനങ്ങളിലായാണെന്നും രാഘവന്‍ വിശദമായി പറയുന്നുണ്ട്.

elamaram-kareem-1

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം രണ്ടു കോടി മുതല്‍ അഞ്ച് കോടിവരെ ഒരു സ്ഥാനാര്‍ത്ഥിക്ക് പണമായി സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. രണ്ടു കോടി രൂപ തീര്‍ച്ചയായും കിട്ടുമെന്നും അദ്ദേഹം പറയുന്നു. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കുന്നതിനായി അനുവദിച്ച ചെലവ് 75 ലക്ഷം മാത്രമാണ്. ആ സാഹചര്യത്തില്‍ 20 കോടിയോളം രൂപ തെരഞ്ഞെടുപ്പു ചെലവായി വിനിയേഗിക്കുന്ന എം.കെ രാഘവന്റെത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും എളമരം കരീം പറഞ്ഞു.

ഒളിക്യാമറാ വിവാദം കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്റെ രാഷ്ട്രീയ ജീവിതത്തിന് കളങ്കമേല്‍പ്പിച്ചുവെന്ന് കരുതുന്നുണ്ടോ? കോഴിക്കോട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Kozhikode
English summary
elamaram kareem's response about allegation mk raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X