Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീലിന്റെ പദവി ഇടതു മുന്നണി ഉയര്‍ത്തി: എളമരം കരീം എംപി

കോഴിക്കോട്: മന്ത്രിസഭാ അഴിച്ചുപണിയില്‍ മന്ത്രി കെ ടി ജലീലിനെ തരംതാഴ്ത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി. കൂടുതല്‍ പദവി നല്‍കി അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത്. വിദ്യാഭ്യാസവകുപ്പിനെ രണ്ടായി വിഭജിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കെ ടി ജലീലിന് നല്‍കിയത്. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നിങ്ങനെ വിദ്യഭ്യാസവകുപ്പിനെ രണ്ടായി നേരത്തെ തന്നെ വിഭജിച്ചിരുന്നു. കേരളത്തില്‍ മാത്രമായിരുന്നു ഒരു വകുപ്പായി തുടര്‍ന്നത്. ഇ പി ജയരാജന്‍ തിരിച്ചുവരുന്നത് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തു നല്‍കും.

news

മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പുതിയപാര്‍ട്ടിയുടെ ആവശ്യം ഇപ്പോള്‍ ഇല്ല. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും ഒരു രാഷ്ട്രീയ പിന്തുണയും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വീകരിക്കില്ല. അത്തരത്തിലുള്ള പ്രാദേശിക ധാരണയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും ചോദ്യത്തിനുത്തരമായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+