Get Updates
Get notified of breaking news, exclusive insights, and must-see stories!

എലത്തൂരില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി എകെ ശശീന്ദ്രന്‍; ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി എലത്തൂരില്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ വിജയം. 37000 ത്തിലേറെ വോട്ടിനാണ് മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച സുള്‍ഫിക്കര്‍ മയൂരിയെ എകെ ശശീന്ദ്രന്‍ പരാജയപ്പെടുത്തിയത്. 2016 ലെ തിരഞ്ഞെടുപ്പിലും ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് എകെ ശശീന്ദ്രനായിരുന്നു. അന്ന് യുഡിഎഫിന് വേണ്ടി മത്സരിച്ച ജെഡിയുവിലെ കിഷന്‍ ചന്ദിനെ 29057 വോട്ടിനായിരുന്നുന്ന എകെ ശശീന്ദ്രന്‍ പരാജയപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടം മുതല്‍ യുഡിഎഫിലുണ്ടായ തര്‍ക്കം വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് ഫലം പുറത്ത് വരുമ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നത്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ ചില വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇന്നത്തെ ​എലത്തൂർ നിയമസഭാ മണ്ഡലം.​

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ak saseendran

2008ലെ മണ്ഡല പുനർനിർണയത്തിൽ രൂപപെട്ട മണ്ഡലമാണിത്. ബാലുശ്ശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങൾ കൂട്ടി ചേർത്താണ് എലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലും (2011) എകെ ശശീന്ദ്രനായിരുന്നു വിജയം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 10666 വോട്ടിന്‍റെ ലീഡായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+