എലത്തൂർ എൻസികെയ്ക്ക് തന്നെ: കൊടുത്തത് തിരിച്ചെടുക്കില്ലെന്ന് എംഎം ഹസ്സൻ
കോഴിക്കോട്: എലത്തൂർ സീറ്റിനെച്ചൊല്ലി തർക്കങ്ങള്‍ തുടരുന്നതിനിടെ തീരുമാനത്തിലുറച്ച് യുഡിഎഫ്. സീറ്റ് വിഭജനത്തോടെ തന്നെ എലത്തൂരിനെച്ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാണ്. എൻസിപി വിട്ട് എൻസികെ എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ച മാണി സി കാപ്പൻ യുഡിഎഫ് സഖ്യകക്ഷിയായതോടെയാണ് എലത്തൂർ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. എലത്തൂരും പാലയും ഉള്‍പ്പെടെ മൂന്ന് സീറ്റുകളാണ് മാണി സി കാപ്പന്റെ പാർട്ടി ചോദിച്ചിരുന്നതെങ്കിലും രണ്ട് സീറ്റുകളാണ് യുഡിഎഫ് നൽകിയത്. ഇതിൽ എലത്തൂർ സീറ്റ് നൽകിയതിനെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം

നിലപാടിൽ മാറ്റമില്ല
എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് നല്‍കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. എലത്തൂരില്‍ നിന്ന് സുല്‍ഫിക്കര്‍ മയൂരി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എൽഡിഎഫ് പുതിയ പാർട്ടി രൂപീകരിച്ച മാണി സി കാപ്പനെ ഘടകകക്ഷിയാക്കിയപ്പോള്‍ യുഡിഫ് നല്‍കിയ ഉറപ്പുകളിലൊന്നാണ് എലത്തൂര്‍ സീറ്റ് പാർട്ടിയ്ക്ക് നൽകുമെന്നത്. ഇത് വിട്ടുനല്‍കില്ലെന്ന് എന്‍സികെ തന്നെ ആവർത്തിച്ച് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മാണി സി കാപ്പന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി തന്നെയാവും യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെന്നും ഹസ്സന്‍ വ്യക്തമാക്കി. അതേ സമയം അടുത്ത നിമയസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

മൂന്നിൽ രണ്ട് മാത്രം
'എലത്തൂര്‍ സീറ്റ് എൻസികെയ്ക്ക് നൽകിയതിനെ ചോദ്യം ചെയ്ത് പല നേതാക്കളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഈ സീറ്റ് ഘടകകക്ഷിയായ എൻസികെയിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് മാണി സി കാപ്പനെ ഘടകകക്ഷിയായി തീരുമാനിച്ചപ്പോള്‍ അവര്‍ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടതെങ്കിലും ഇതിൽ രണ്ട് സീറ്റുകള്‍ കൊടുക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും ഹസ്സൻ പറഞ്ഞു. പാലാ, എലത്തൂർ സീറ്റുകളാണ് കാപ്പന് അനുവദിച്ചത്.
Recommended Video


ചർച്ച പരാജയം
എലത്തൂരിലെ സീറ്റ് വിഭജനത്തിനെതിരെ കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതോടെയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെവി തോമസ് നേരിട്ടെത്തി എൻസികെയുമായി ഇക്കാര്യം ചർച്ച ചെയ്തത്. എന്നാൽ എലത്തൂർ സീറ്റ് വിട്ടുനൽകാൻ എൻസികെ തയ്യാറായില്ല. ഇതോടെ ഈ സീറ്റ് അവര്‍ക്ക് തന്നെ നല്‍കണം എന്നാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളതെന്നും, എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രചാരണത്തിനിറങ്ങണം
കോൺഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ഭാവിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ആവശ്യം പരിഗണിക്കുമെന്നും ഹസ്സൻ ഇതോടെ ഉറപ്പുനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തിൽ നിന്ന് ഉറപ്പു ലഭിച്ചുവെന്നും ഇത് കോൺഗ്രസ് പ്രവർത്തകരെ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻസികെക്ക് സീറ്റ് നൽകിയ തീരുമാനം പുനപരിശോധിക്കാന്‍ യുഡിഎഫിന് കഴിയാത്ത സാഹചര്യത്തില്‍ പാർട്ടി പ്രവര്‍ത്തകരും നേതാക്കളും ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതേ സമയം എലത്തൂരിൽ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം എന്‍സികെയുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

എതിർപ്പ് രൂക്ഷം
എലത്തൂർ സീറ്റ് വിട്ടുനൽകിയത് കൂടിയാലോചിക്കാതെയാണെന്ന് വിഷയത്തില്‍ എംകെ രാഘവന്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ യുഡിഎഫിന്റെ പുതിയ തീരുമാനത്തോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.അതേസമയം പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എലത്തൂരിലെ പ്രാദേശിക പ്രതിഷേധം ശക്തമാണെന്നും പ്രാദേശിക വികാരം മനസിലാക്കേണ്ടതുണ്ടെന്നുമാണ് കെവി തോമസ് മണ്ഡലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട്.

മൂന്ന് സ്ഥാനാർത്ഥികള്‍
എലത്തൂർ സീറ്റിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മാണി സി കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതായതോടെയാണ് എലത്തൂർ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നത്. തര്‍ക്കം അയവില്ലാതെ തുടർന്നതോടെ എന്‍സികെയെ പ്രതിരോധിക്കാന്‍ ഡിഎഫ് ക്യാമ്പില്‍നിന്നുതന്നെ രണ്ട് പേർ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു. കെപിസിസി മുന്‍ അംഗവും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ദിനേശ് മണിയാണ് ഇതിൽ ഒരാള്‍. ചർച്ചയിൽ ഒത്തുതീർപ്പാകാത്ത സാഹചര്യത്തിൽ പത്രിക പിന്‍വലിക്കണമെന്ന് എംഎം ഹസ്സന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിനേശ് മണിയിൽ നിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമാവും ദിനേശ് മണി തീരുമാനത്തിലേക്ക് കടക്കുക. എന്‍ജെഡിയുടെ ഷനില്‍ റാഷിയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. ഇരുവരുടേയും നിലപാടുകളാണ് ഇനി നിർണ്ണായകമായിത്തീരുക.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications