കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലത്തൂരിൽ യുഡിഎഫിന് വൻ തിരിച്ചടി;തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചെയർമാൻ രാജിവെച്ചു

Google Oneindia Malayalam News

മാണി സി കാപ്പന്റെ എൻസികെയ്ക്ക് എലത്തൂർ സീറ്റ് വിട്ട് നൽകാനുള്ള തിരുമാനം യുഡിഎഫിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. തിരുമാനത്തിൽ പ്രതിഷേധിച്ച് വിമതരായി രണ്ടുപേർ പത്രിക നൽകുകയും ചെയ്തു. പത്രിക പിൻവലിക്കേണ്ട അവസാനനിമിഷമാണ് എൻസികെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ നേതാക്കൾ തിരുമാനിച്ചത്.

എന്നാൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഏറ്റവും ഒടുവിലായി നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് ചെയർമാൻ രാജിവെച്ചു.

അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

എൻസികെയ്ക്ക്

എൻസികെയ്ക്ക്

എൽഡിഎഫ് വിട്ടുവന്ന മാണി സി കാപ്പൻ മൂന്ന് സീറ്റായിരുന്നു എൻസികെയ്ക്കായി യുഡിഎഫിൽ ആവശ്യപ്പെട്ടത്. എന്നാൽ കാപ്പന്റെ സിറ്റിംഗ് സീറ്റായ പാലായും എൽഡിഎഫിൽ എൻസിപി മത്സരിക്കുന്ന ഏലത്തൂർ സീറ്റും നൽകാൻ യുഡിഎഫ് തിരുമാനിക്കുകയായിരുന്നു.തുടർന്ന് സുൽഫിക്കർ മയൂരിയെ എൻസികെ ഇവിടെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു.

 എതിർപ്പ് ശക്തം

എതിർപ്പ് ശക്തം

എന്നാൽ ഈ തിരുമാനത്തിനെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമായി.തര്‍ക്കം കടുത്തപ്പോള്‍ എന്‍സികെയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും കെപിസിസി മുന്‍ അംഗവുമായ ദിനേശ് മണിയും എന്‍ജെഡിയുടെ ഷനില്‍ റാഷിയും മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.

യുഡിഎഫിന് തലവേദന

യുഡിഎഫിന് തലവേദന

ഒടുവിൽ എൻസികെയ്ക്ക് തന്നെയാണ് സീറ്റ് എന്ന് യുഡിഎഫ് നേതൃത്വം ആവർത്തിച്ചതോടെ നേതാക്കൾ അവസാന നിമിഷം പത്രിക പിൻവലിക്കുകയായിരുന്നു. ഇതോടെ പ്രതിസന്ധി ഒഴിഞ്ഞെന്ന ആശ്വാസത്തിലായിരുന്നു യുഡിഎഫ് നേതൃത്വം. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ ഏലത്തൂർ വീണ്ടും യുഡിഎഫിന് തലവേദന ആയിരിക്കുകയാണ്.

രാജിവെച്ച് ചെയർമാൻ

രാജിവെച്ച് ചെയർമാൻ

സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് ഏലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാനും ഡിസിസി അംഗവുമായ എംപി ഹമീദ് മാസ്റ്റർ രാജിവെച്ചു. ഇതോടെ തിരഞ്ഞെടുപ്പിന് ഇത്തരത്തിലുള്ള കൂടുതൽ രാജികൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതേസമയം മണ്ഡലത്തിൽ ഇത്തവണയും വിജയിക്കുമെന്ന പ്രതീക്ഷയിലാണഅ എൽഡിഎഫ്. ഇക്കുറിയും എകെ ശശീന്ദ്രൻ തന്നെയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. തദ്ദേശ കണക്കുകൾ എൽജിഎഫിന് ഇവിടെ അനുകൂലമാണ്. മാത്രമല്ല യുഡിഎഫിലെ പൊട്ടിത്തെറികളും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണമാകുമെന്ന് പ്രതീക്ഷയും ഇടതുക്യാമ്പിന് ഉണ്ട്.

ശശീന്ദ്രനെതിരെ

ശശീന്ദ്രനെതിരെ

2011 ലാണ് എലത്തൂരിൽ ആദ്യമായി ശശീന്ദ്രൻ മത്സരിക്കുന്നത്. അന്ന് 14654 വോട്ടിന്റെ ഭൂരിപക്ഷത്തിലാിരുന്നു വിജയം. 2016 ൽ ഭൂരിപക്ഷം 29057 ആയി വർധിപ്പിച്ചു.അതേസമയം ഇത്തവണ ശശീന്ദ്രനെ മത്സരിപ്പിക്കാനുള്ള തിരുമാനത്തിനെതിരെ പാർട്ടിയിൽ എതിർപ്പുകൾ ശക്തമായിരുന്നു. യുവാക്കളെ പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ എതിർപ്പുകളെല്ലാം തന്നെ ശശീന്ദ്രനെ തന്നെ നേതൃത്വം സ്ഥാനാർത്ഥിയാക്കുകയായിരുന്നു.


തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

 പിണറായിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഇത് കണ്ണൂരല്ല, കഴക്കൂട്ടമാണ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ പിണറായിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഇത് കണ്ണൂരല്ല, കഴക്കൂട്ടമാണ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

രാജീവിന്റെ ആശയം; രാഹുല്‍ കൈപ്പിടിച്ചു... പഠിക്കാത്ത ബിരുദങ്ങളില്ല... വിടി ബല്‍റാമിന് ആശംസ- കുറിപ്പ്രാജീവിന്റെ ആശയം; രാഹുല്‍ കൈപ്പിടിച്ചു... പഠിക്കാത്ത ബിരുദങ്ങളില്ല... വിടി ബല്‍റാമിന് ആശംസ- കുറിപ്പ്

പിസി ജോര്‍ജിന് പ്രതീക്ഷ ഇരട്ടിയായി; ഭൂരിപക്ഷം കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്, പൂഞ്ഞാറില്‍ 9 സ്ഥാനാര്‍ഥികള്‍പിസി ജോര്‍ജിന് പ്രതീക്ഷ ഇരട്ടിയായി; ഭൂരിപക്ഷം കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്, പൂഞ്ഞാറില്‍ 9 സ്ഥാനാര്‍ഥികള്‍

ബംഗാൾ,അസം നിയമസഭ തിരഞ്ഞെടുപ്പ്;'യുവ സുഹൃത്തുക്കൾ വോട്ട്' ചെയ്യണം, അഭ്യർത്ഥിച്ച് പ്രധാനമന്ത്രിബംഗാൾ,അസം നിയമസഭ തിരഞ്ഞെടുപ്പ്;'യുവ സുഹൃത്തുക്കൾ വോട്ട്' ചെയ്യണം, അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Recommended Video

cmsvideo
Election 2021-തവനൂരിൽ അതിശക്തമായ പോരാട്ടം | Oneindia Malayalam

Kozhikode
English summary
Elathur UDF chairman resigns just before kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X