കോഴിക്കോട് വൃദ്ധദമ്പതികളെ വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിൽ കണ്ടത്തി
കോഴിക്കോട്: വീടിനകത്ത് വൃദ്ധദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ശബ്ദം കേട്ട് അയൽവാസികൾ എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. പങ്കജാക്ഷിയെ ഭക്ഷണമുറിയിലും മധുസൂധനൻ നായരെ കിടപ്പുമുറിയാലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി. ഇന്നലെ മധുസൂദനന്‍ പെട്രോള്‍ വാങ്ങി പോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

നഗരത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മധുസൂദനൻ നായർ. മക്കൾ: ഷാജി, റീന. മരുമക്കൾ: ബിന്ദുമോൾ, സതീഷ് കുമാർ.












Click it and Unblock the Notifications