• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇങ്ങനെയും ക്രൂരതയോ; ഇതിനപ്പുറം ഇനി അനുഭവിക്കാന്‍ ഒന്നുമില്ല, ദുരിതത്തില്‍ ഈ ഓട്ടോ തൊഴിലാളികള്‍

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ഏറ്റവും നല്ല ഓട്ടോചേട്ടന്മാരുള്ള നാടാണ് കോഴിക്കോട് എന്നാണ് പണ്ട് മുതല്‍ക്കെ കേള്‍ക്കാറ് എന്നാല്‍ ഇപ്പോഴും അങ്ങനെതന്നെയാണോ എന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും. ഇവിടത്തെ ഒരു വിഭാഗം ഓട്ടോ ചെട്ടന്മാര്‍ അനുഭവിക്കുന്ന ക്രൂരത കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. അത്രയും അനുഭവിച്ച് കഴിഞ്ഞിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഓട്ടോതൊഴിലാളികള്‍. ഇലക്ട്രിക്ക് ഓട്ടോയോടിക്കുന്നവര്‍ക്കാണ് ഈ ഗതികേട്. പെര്‍മിറ്റും വേണ്ട ടാക്‌സും വേണ്ടെന്ന സര്‍ക്കാറിന്റെ വാക്ക് വിശ്വസിച്ചാണ് പലരും വണ്ടിയെടുത്തത്. കുട്ടികളുടേയും ഭാര്യയുടേയുമൊക്കെ സ്വര്‍ണവും ആധാരവും പണയംവച്ചാണ് പലരും വണ്ടിയെടുത്തത്. എന്നാല്‍ ഇന്ന് ആ വണ്ടി ഓട്ടാന്‍ അനുവദിക്കാത്ത സ്ഥിതിയാണ്. മറ്റ് ഓട്ടോക്കാര്‍ വന്ന് തടയുകയും ബഹളം വെക്കുകയുമാണ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; അഞ്ചംഗ സംഘത്തെ പിടികൂടി, സംഘത്തില്‍ 14 കാരനുമെന്ന് പൊലീസ്തിരുവനന്തപുരത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; അഞ്ചംഗ സംഘത്തെ പിടികൂടി, സംഘത്തില്‍ 14 കാരനുമെന്ന് പൊലീസ്

മാസത്തില്‍ 9000 രൂപയോളം ലോണടവുമുണ്ടാകും ഇവര്‍ക്ക്. എന്നാല്‍ ഓട്ടോയെടുത്ത് നഗരത്തിലിറങ്ങിയ അന്ന് തുടങ്ങിയതാണ് ഇവരെ യൂണിയന്‍കാര്‍ തലങ്ങും വിലങ്ങും ഓടിക്കാന്‍. പെര്‍മിറ്റില്ലെന്നും പറഞ്ഞ് യൂണിയന്‍കാര്‍ വണ്ടി തടയുകയും ആളുകളെ ഇറക്കി വിടുകയും അസഭ്യം പറയുകയും കാല് പിടിച്ച് പറഞ്ഞിട്ടും രക്ഷയില്ലെന്നാണ് ഓട്ടോക്കാര്‍ പറയുന്നത്. 32 വര്‍ഷത്തോളമായി ഡീസല്‍ വണ്ടിയോടിച്ച് കൈയ്ക്ക് സ്വാധീനം കുറയുന്നത് പോലെ തോന്നിയപ്പോഴായിരുന്നു ഇലക്ട്രിക്ക് ഓട്ടോയിലേക്ക് മാറിയതെന്നാണ് ദേവാനന്ദന്‍ പറയുന്നത്. പക്ഷെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതി പറയാന്‍ ഇനിഒരിടം പോലും ബാക്കിയില്ലെന്നും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൈവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ ഏറെയുള്ള ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ ഇവരെ മറ്റ് ഓട്ടോക്കാര്‍ അടുപ്പിക്കുക പോലുമില്ല. താല്‍ക്കാലികമായി സരോവരത്തും ബട്ട് റോഡ് ബീച്ചിലും ഇലക്ട്രിക്ക് സ്റ്റാന്‍ഡ് അനുവദിച്ചെങ്കിലും ഇവിടെ നിന്ന് പോലും കൃത്യമായി ഓടാന്‍ സമ്മതിക്കാത്ത സ്ഥിതിയാണ്. പുതിയ പെര്‍മിറ്റ് ഇപ്പോള്‍ അനുവദിക്കുന്നില്ലെങ്കിലും താല്‍ക്കാലികമായി ജില്ലാ ഭരണകൂടം ഇവര്‍ക്ക് സി.സി.ഇ നമ്പര്‍ അനുവദിച്ചിരുന്നു. ഇതിനും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് ഇപ്പോള്‍ ഒരു കൂട്ടം യൂണിയന്‍ പ്രവര്‍ത്തകര്‍ ഓട്ടോകളെ തടയുന്നതെന്നാണ് പരാതി. യാത്രക്കാരെ ഇറക്കിവിടുന്നത് പതിവായതോടെ പലരും ഇലക്ട്രിക്ക് ഓട്ടോയില്‍ കയറാന്‍ മടികാണിക്കുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു. പ്രശ്നങ്ങള്‍ പലപ്പോഴായി പറഞ്ഞുതീര്‍ത്തെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.

'എത്രയും പെട്ടെന്ന് പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും', പുതിയ ഓൺലൈൻ തട്ടിപ്പ് ഇങ്ങനെ'എത്രയും പെട്ടെന്ന് പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും', പുതിയ ഓൺലൈൻ തട്ടിപ്പ് ഇങ്ങനെ

ചേളന്നൂര്‍ സ്വദേശിയായ ജയപ്രകാശിന്റെ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലേക്ക് പോവാനായി എത്തിയതായിരുന്നു ജയപ്രകാശ്. സരോവരത്ത് നിന്ന് ഇലക്ട്രിക്ക് ഓട്ടോയിലും കയറി. പക്ഷെ യാത്രതുടരുന്നതിനിടെ സിസി ഓട്ടോറിക്ഷക്കാര്‍ എത്തി ജയപ്രകാശിനെ നടുറോഡില്‍ ഇറക്കിവിട്ടു. അടിയന്തരമായി മെഡിക്കല്‍ കോളേജില്‍ പോവണമെന്ന് പറഞ്ഞിട്ടും തന്നെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടെന്നും നിങ്ങള്‍ ഇതിലിരുന്ന് ചത്താലും പ്രശ്നമില്ല, ഇത് ഞങ്ങളുടെ പ്രശ്നമാണ് എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞെന്നും ജയപ്രകാശ് പറയുന്നു. പ1ലീസിനോട് പരാതിപെട്ടിട്ടും കാര്യമായി നടപടിയെടുത്തില്ലെന്ന് ഇയാള്‍ പറഞ്ഞതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'2029ൽ മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും', ഹിന്ദുക്കൾ യുദ്ധത്തിനിറങ്ങണമെന്ന് വിവാദ ഹിന്ദുത്വവാദി നേതാവ്'2029ൽ മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും', ഹിന്ദുക്കൾ യുദ്ധത്തിനിറങ്ങണമെന്ന് വിവാദ ഹിന്ദുത്വവാദി നേതാവ്

ഇത്തരത്തില്‍ നിരവധി പേരെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പെരുവഴിയില്‍ മറ്റ് ഓട്ടോക്കാര്‍ ഇറക്കിവിട്ടത്. ഇതിലെല്ലാം പരാതിയുണ്ടെങ്കിലും പോലീസ് നടപടിയെടുക്കുകയോ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജോലിയെടുക്കാനുള്ള സാഹചര്യമൊരുക്കുകയോ ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. സി.സി പെര്‍മിറ്റ് ആവശ്യമില്ലാത്ത ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ നഗരത്തില്‍ വര്‍ധിച്ചാല്‍ കാലങ്ങളായി സി.സി പെര്‍മിറ്റുകള്‍ കുത്തകയായി കൈവശം വെച്ചിരിക്കുന്നവരുടെ വരുമാനം നഷ്ടപ്പെടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ഇലക്ട്രിക്ക് ഓട്ടോക്കാര്‍ പറയുന്നത്. സ്റ്റാന്‍ഡിലിട്ട് ഓടാന്‍ സമ്മതിക്കാത്തതോടെ ആളുകളെ തേടി വിശ്രമമില്ലാതെ നഗരം ചുറ്റേണ്ട ഗതികേടിലുമാണ് ഇ.ഓട്ടോ ഡ്രൈവര്‍മാര്‍. അതു തന്നെ തടയുകയും ചെയ്യുന്ന സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്.

cmsvideo
  കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു | Oneindia Malayalam
  Kozhikode
  English summary
  electric auto drivers are in distress in kozhikode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X