കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്കാംപൊയിലില്‍ ആന പൊട്ടക്കിണറ്റില്‍ വീണു, വന്‍ പരിശ്രമം, ഒടുവില്‍ പുറത്തെത്തിച്ചു

Google Oneindia Malayalam News

കോഴിക്കോട്: ആനക്കാംപൊയിലില്‍ പൊട്ടിക്കിണറ്റില്‍ വീണ ആനയെ ദീര്‍ഘ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ആനയെ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറി പോയി. ആനകയ്ക്ക് ഗുരുതര പരിക്കുകളലില്ലെന്നാണ് സൂചന. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്.

1

നേരത്തെ കഠിനമായ രക്ഷാപ്രവര്‍ത്തനമാണ് ആനയെ രക്ഷിക്കാനായി നടന്നത്. രാത്രി വൈകിയാണെങ്കിലും ആനയെ പുറത്തെത്തിച്ച് കാട്ടിലേക്ക് കയറ്റിവിടണമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്. സമീപത്തെ കിണറിനടുത്ത് ജെസിബിയും എത്തിച്ചിരുന്നു. കിണറിടിച്ച് ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. ഈ സമയത്ത് തന്നെ ആനയ്ക്ക് വനംവകുപ്പ് കുടിവെള്ളവും നല്‍കിയിരുന്നു. ആന വീണ് കിടന്ന കിണറിന് സമീപത്തേക്ക് നാല് കിലോമീറ്ററോളം നടന്ന് എത്തണമെന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്.

Recommended Video

cmsvideo
കോഴിക്കോട് ആനക്കാംപൊയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

ജോസ് കുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനംഭൂമിയോട് ചേര്‍ന്നാണ് കിണര്‍. അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകിയിരുന്നു. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഈ സ്ഥലം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ മുമ്പ് താമസിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെതുടര്‍ന്ന് ആളൊഴിഞ്ഞ് പോവുകയായിരുന്നു.

അതേസമയം ഈ ആന മൂന്ന് ദിവസമായി കിണറില്‍ വീണ് കിടക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ആനയ്ക്ക് പരിക്കില്ലെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയത് ചെറിയ ആശങ്കകളുണ്ടായിരുന്നു. ഒടുവില്‍ മണ്ണുമാന്തിയുടെ സഹായത്തോടെ തന്നെ കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്.

Kozhikode
English summary
elephant fell into well, after 14 hours struggle it rescued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X