കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടാനകള്‍ കൂടുതല്‍ തൃശൂരില്‍, കാസര്‍ഗോഡ് തീരെയില്ല; വാലിന്റെയും തുമ്പിക്കൈയുടെയും നീളംവരെ അളന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആനകളുടെ സെൻസസ് എടുത്തു | #ElephantsInKerala | Oneindia Malayalam

കോഴിക്കോട്: വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന നാട്ടാന സെന്‍സസ് പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ കണ്ണനാണ് (9 മാസം). പ്രായം കൂടിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദാക്ഷായണി (87 വയസ്സ്).

<strong>പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്</strong>പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്


ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്‍മാരുടെയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയുവാനുള്ള മൈക്രോചിപ്പ് വിവരങ്ങള്‍ എന്നിവയ്ക്കു പുറമേ ആനകളുടെ ഡിഎന്‍എ പ്രോഫൈല്‍ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുമ്പികൈ, കൊമ്പ്, വാല്‍ എന്നിവയുടെ അളഅളവ്, ചിത്രങ്ങള്‍ എന്നിവയെല്ലാം വിവരശേഖരത്തില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ആനകളുള്ള ജില്ല തൃശ്ശൂരും കുറഞ്ഞത് കണ്ണൂരുമാണ്.

elephantcensus-

145 ആനകളുടെ വിവരങ്ങള്‍ തൃശ്ശൂരില്‍ നിന്നും ലഭിച്ചപ്പോള്‍ 3 ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരില്‍ നിന്നും ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏകജില്ല കാസര്‍ഗോഡാണ്. ജില്ലകളിലെ സാമൂഹ്യവനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തില്‍, ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്‌ക്വോഡുകള്‍ രൂപീകരിച്ചാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആകെ 87 സ്‌ക്വോഡുകളാണ് ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് വിവര സമാഹരണം നടത്തിയത്. ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും നാട്ടാന സെന്‍സസിനുണ്ട്.

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. വിശദമായ സെന്‍സസ് റിപ്പോര്‍ട്ട് ഡിസംബര്‍ 31-നുള്ളില്‍ സൂപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.കെ.കേശവന്‍ അറിയിച്ചു. ജില്ലതിരിച്ചുള്ള ആനകളുടെ എണ്ണം: തിരുവനന്തപുരം-48, കൊല്ലം-61, പത്തനംതിട്ട-25, ആലപ്പുഴ-20, കോട്ടയം-64, ഇടുക്കി- 48, എറണാകുളം-23, തൃശൂര്‍-145, പാലക്കാട്- 55,മലപ്പുറം-7, കോഴിക്കോട്- 12, വയനാട്-10, കണ്ണൂര്‍-3.

Kozhikode
English summary
Elephants census in kerala reveals magical numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X