കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ കലോത്സവം: കിത്താബിനു പകരം എലിപ്പെട്ടി വേദിയില്‍ വെക്കും... നാടകവുമായി കോഴിക്കോടെത്തും!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കിത്താബിനു പകരം കോഴിക്കോടിനെ പ്രതിനിധീകരിച്ച് എലിപ്പെട്ടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അരങ്ങിലെത്തും. തിരുവങ്ങൂര്‍ ഹൈസ്‌കൂളിന്റെതാണ് ശിവദാസ് പൊയില്‍ക്കാവ് സംവിധാനം ചെയ്ത എലിപ്പെട്ടി എന്ന നാടകം. ഈ നാടകത്തിനായിരുന്നു കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം.

<strong>മാനസിക വൈകല്യമുള്ള ആൺകുട്ടിക്ക് നേരെ പ്രക്രിവിരുദ്ധ ലൈംഗീക പീഡനം, 74 കാരനടക്കം നാലുപേർ അറസ്റ്റിൽ</strong>മാനസിക വൈകല്യമുള്ള ആൺകുട്ടിക്ക് നേരെ പ്രക്രിവിരുദ്ധ ലൈംഗീക പീഡനം, 74 കാരനടക്കം നാലുപേർ അറസ്റ്റിൽ

ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹൈസ്‌കൂളിന്റെ കിത്താബ് എന്ന നാടകം മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്റ്റര്‍ക്ക് എഴുതി നല്‍കി. എലിപ്പെട്ടിക്കായിരുന്നു ജില്ലയില്‍ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനക്കാര്‍ പിന്‍മാറിയതോടെ രണ്ടാം സ്ഥാനത്തുള്ള നാടകത്തിന് സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ ഡിഡിഇ അനുമതി നല്‍കുകയായിരുന്നു. ഇതോടെ ആലപ്പുഴയിലെ വേദിയില്‍ കോഴിക്കോടിനു വേണ്ടി തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വേഷമിടും.

Kithab drama

ഇത്തവണ കോഴിക്കോടിനെ കൂടാതെ മറ്റു രണ്ടു ജില്ലകള്‍കൂടി എലിപ്പെട്ടിയുമായാണ് എത്തുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നുന്നതാണ് എലിപ്പെട്ടിയുടെ പ്രമേയം. അതേസമയം, കിത്താബ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വാക്‌പോരും പ്രതിഷേധങ്ങളും മുറുകുകയാണ്.

Kozhikode
English summary
Elippathayam drama will be held from Kozhikode district to Kerala School Kalotsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X