കരിപ്പൂര്‍ സര്‍വീസിന് അനുമതി തേടി എമിറേറ്റ്സ്:ഒന്നര മാസമായിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന്!!
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന് ആഴ്ചയില്‍ 2500 സീറ്റുകള്‍ അനുവദിക്കണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍. യാത്രാ അസൗകര്യങ്ങള്‍ പരിഹരിക്കാനും അമിത നിരയ്ക്ക് കുറയ്ക്കാനും കാര്‍ഗൊ കാര്യക്ഷമമാക്കാനും ഇത് ഉപകരിക്കും. എമിറേറ്റ്സ് സര്‍വീസ് ആരംഭിച്ചാല്‍ കോഴിക്കോട്ടുനിന്ന് ലോകത്തെ 200 നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി ലഭിക്കുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
കാസര്‍ഗോഡ് 45കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല; രണ്ട് കൂട്ട് പ്രതികള്‍കൂടി പിടിയിലായി!!
എംവിആര്‍ കാന്‍സര്‍ സെന്റരര്‍ ചെയര്മാന് സി.എന്‍ വിജയകൃഷ്ണന്റെ ആഭിമുഖ്യത്തില്‍ മെയ് 29ന് കൗണ്‍സില്‍ പ്രതിനിധി സംഘം എമിറേറ്റ്സ് അധികൃതരെ കണ്ടിരുന്നു. ഇതടിസ്ഥാനത്തില്‍ മെയ് 30ന് തന്നെ എമിറേറ്റ്സ് ഡയരക്റ്റര് ജനറല്‍ മുഹമ്മദ് എ. അഹ്ലി വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് കരോളയ്ക്ക് കത്തയച്ചു. എന്നാല്‍, അനുമതിയോ മറുപടിയോ ഉണ്ടായില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കത്തിന്റെ പകര്‍പ്പ് സഹിതം പ്രധാനമന്ത്രി, വ്യാമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, എംപിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്കി. എമിറേറ്റ്സ് സര്‍വിസ് ആരംഭിക്കുന്നതോടെ മലബാറിലെ ടൂറിസം, ഹെല്‍ത്ത് ടൂറിസം, ഐടി, കാര്‍ഗൊ മേഖലകള്‍ക്കെല്ലാം പുത്തനുണര്‍വാകും.
കോഴിക്കോട് വിമാനത്താവളത്തിന് ഡിജിസിഎ ഷോക്കോസ് നോട്ടിസ് നല്‍കിയെന്ന വാര്‍ത്ത യാത്രക്കാരിലും വിമാനക്കമ്പനികളിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇതു പതിവു നടപടിക്രമം മാത്രമാണ്. മംഗലാപുരം, മുബൈ, മദ്രാസ് എയര്പോര്ട്ടുകള്ക്കെല്ലാം ഇത്തരത്തില്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിനുള്ള പോരായ്മകള്‍ പരഹരിക്കാവുന്നതാണെന്നും മറ്റ് ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും എയര്‍ ട്രാഫിക് കണ്ട്രോള് ഗ്രിഡ് പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്.
മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവ. സി.ഇ ചാക്കുണ്ണി, എം.വി മാധവന്, എം.വി കുഞ്ഞാമു, മെഹറൂഫ് മണലൊടി, പി.കെ ജോസഫ്, സി.വി ജോസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.