കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡയലോഗേ ഉള്ളൂ, ധാരണ പാലിച്ചില്ല; തേജസ് പത്രത്തിലേക്ക് തൊഴിലാളികളുടെ മാർച്ച്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തേജസ് പത്രസ്ഥാപനം അടച്ചു പൂട്ടൂം മുമ്പ് മതിയായ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി രേഖാമൂലം ധാരണ ഉണ്ടാക്കേണ്ട നിയമപരമായ ബാധ്യത മാനേജ്‌മെന്റ് പാലിച്ചിട്ടില്ലെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. നിയമപരമായ ആനുകൂല്യങ്ങള്‍ മുഴുവന്‍ തീര്‍ത്തു നല്‍കാതെ സ്ഥാപനത്തിന്റെ വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

<strong><br>മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും.... കമല്‍നാഥിന്റെ പ്രവചനം ഇങ്ങനെ</strong>
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും.... കമല്‍നാഥിന്റെ പ്രവചനം ഇങ്ങനെ

തേജസ് പത്രത്തിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ഏഴുവര്‍ഷത്തെ ശമ്പളകുടിശ്ശിക നല്‍കാത്തതിനെതിരെ കെ യു ഡബ്ല്യു ജെ നേതൃത്വത്തില്‍ തേജസ് പത്ര ആസ്ഥാനത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.

Elamaram Kareem

എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസര്‍, എച്ച് എം എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ആന്റണി, കെ യു ഡബ്ല്യു ജെ ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാന ഭാരവാഹികളായ ഷാലുമാത്യു, എ സുകുമാരന്‍, സമീര്‍കല്ലായി, സുരേഷ് എടപ്പാള്‍, എ കെ ഹാരിസ്, ടി കെ ഹരീഷ്, എന്നിവര്‍ സംസാരിച്ചു. കെ യു ഡബ്ല്യു ജെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും പ്രസിഡന്റ് കെ പ്രേമനാഥ് നന്ദിയും പറഞ്ഞു. മീഞ്ചന്തയില്‍ നിന്നും അരീക്കാട്ടേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും വിവിധ ജില്ലകളിലെ പ്രതിനിധികളും തേജസിലെ പിരിച്ചുവിട്ട ജീവനക്കാരും പങ്കെടുത്തു.

Kozhikode
English summary
Employees protest against Thejas daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X