ഒടുവില്‍ മുഹമ്മദ് യാസീന്‍ ഹാജര്‍: ആശങ്ക പരിഹരിച്ച് ഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് ഒടുവില്‍ മുഹമ്മദ് യാസിന് എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ആശ്വാസം. അധ്യാപകരുടെ അശ്രദ്ധയെ തുടര്‍ന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഒരു വിഷയത്തിന് ഹാജരായില്ലെന്ന രേഖപ്പെടുത്തിയ റിസല്‍ട്ട് പുറത്ത് വന്നതോടെയായിരുന്നു മുഹമ്മദ് യാസിന്റെ തുടര്‍ പഠനം ആശങ്കയിലായത്. മേപ്പയ്യൂർ ഗവ.ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസിന് ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാജരായില്ലെന്നായിരുന്നു രേഖപ്പെടുത്തിയത്.
വിദ്യാര്‍ത്ഥിയുടെ ആശങ്ക വാര്‍ത്തയായതോടെ വിഷയത്തില്‍ വിദ്യാഭായ വകുപ്പ് ഇടപെട്ടു. സ്കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പുമായി മന്ത്രി വി ശിവന് കുട്ടിയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് പുതിയ മാര്‍ക്ക് ലിസ്റ്റ് യാസിന് നല്‍കുകയും ചെയ്തു. പരീക്ഷ ദിവസം അധ്യാപകരില്‍ നിന്നും ഉണ്ടായ അശ്രദ്ധയാണ് യാസിന്റെ പരീക്ഷ ഫലത്തില്‍ ആശങ്കയുണ്ടാക്കിയത്.

കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ ആദ്യദിവസങ്ങളിൽ പ്രത്യേക മുറിയിലായിരുന്നു യാസിന് പരീക്ഷ എഴുതിയത്. എന്നാൽ ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം കുട്ടി മറ്റു കുട്ടികൾക്കൊപ്പം ക്ലാസ്മുറിയിലാണ് ഇരുന്നത്. പ്രത്യേക മുറിയിൽ കുട്ടി എത്താതിരുന്നതിനെ തുടർന്നാണ് ഹാജർ രേഖപ്പെടുത്താതിരുന്നതെന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം.
ഇത് സംബന്ധിച്ച് അന്ന് തന്നെ പിതാവ് പരാതി ഉന്നയിച്ചപ്പോള്‍ ഫലം വരുമ്പോള്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു അധ്യപകര്‍ പറഞ്ഞത്. എന്നാല്‍ ജുലൈ 13 ന് ഫലം വന്നപ്പോള്‍ യാസിന് ഹാജരായില്ല എന്ന് തന്നെ രേഖപ്പെടുത്തുകയായിരുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍
Recommended Video
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications