കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഘടനയെ തകർക്കുന്ന ഭരണമാണ് മോദി കാഴ്ചവെച്ചത് : ഇ ടി മുഹമ്മദ് ബഷീർ

  • By Desk
Google Oneindia Malayalam News

വടകര : ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയെ തകർത്ത് കൊണ്ടാണ് മോദി രാജ്യം ഭരിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. ഭരണഘടനയിലെ തുല്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യാൻ പല കളവുകളും ബി ജെ പി ഭരണകൂടം പടച്ചു വിട്ടു. കളവ് ഫാസിസത്തിന്റെ മുഖമുദ്രയാണ്. ഫാഷിസ്റ്റുകൾ രാജ്യത്ത് നടത്തിയ പല കലാപങ്ങളും കളവ് പ്രചരിപ്പിച്ചാണ് നടത്തിയതെന്നും, പാർലിമെന്റിൽ വരാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

<strong>സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം:വേദികള്‍ക്കു പേരിട്ടു, ഉത്തരാസ്വയംവരം' മുതല്‍ 'ഇതാ ഇവിടെ വരെ' വരെ</strong>സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം:വേദികള്‍ക്കു പേരിട്ടു, ഉത്തരാസ്വയംവരം' മുതല്‍ 'ഇതാ ഇവിടെ വരെ' വരെ

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയിൽ പോലും ഫാസിസം കൈ കടത്തുകയാണെന്ന തിന് തെളിവാണ് അയോധ്യയിൽ കഴിഞ്ഞ ദിവസം രാജ്യം കണ്ടത്. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. വാഗൺ ട്രാജഡിയുടെ ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മായ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത് സ്വാതന്ത്ര്യ സമരത്തെ ഓർമ്മിപ്പിക്കാതിരിക്കാനാണ്. ഇന്ത്യയെ ഒറ്റിക്കൊടുത്ത പാരമ്പര്യ ഫാഷിസ്റ്റുകൾക്കുള്ളത്. ഇത്തരം പ്രവണതകൾക്കെതിരെ മതേതര ഒറങ്ങൾ മുന്നിട്ടറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

etmuhammedbasheer-

രാജ്യത്തെ തകർക്കാനാണ് നോട്ട് നിരോധനം കൊണ്ടുവന്നത്.ഇന്ത്യയിലെ സാമ്പാത്തിക വിദഗ്ദർ നോട്ട് നിരോധത്തിനെതിരെ പ്രതികരിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് പരാജയ ജാള്യത മറച്ചു വെക്കാനാണ്. കൃഷിക്കാരുടെ ആത്മഹത്യയെ കുറിച്ച് വന്ന കണക്കുകൾ ഇന്ത്യൻ ജനതയെ ഞെട്ടിക്കുന്നതാണ്. അത് കൊണ്ട് തന്നെ ഇത്തരം കണക്കുകൾ കേന്ദ്രം മറച്ചുവെക്കുകയാണ്.

ഇത്തരം കാര്യങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതിൽ സംശയമില്ല. ലോകത്ത് എല്ലാ മേഖലയിലും ഇന്ത്യ എന്ന മഹാരാജ്യം പിന്തള്ളപ്പെടുകയാണ്. മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ തകർത്തു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഇന്ത്യൻ ജനത ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്വാഗതസംഘം കൺവീനർ പാറക്കൽ അബ്ദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എം പി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ പി എ മജീദ്, ഉമ്മർ പാണ്ടികശാല, കെ പി സി സി സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ, എം സി മായിൻ ഹാജി, അബ്ദുറഹിമാൻ രണ്ടത്താണി, സി കെ സുബൈർ, മിസ് ഹബ് കീഴരിയൂർ സംസാരിച്ചു.

Kozhikode
English summary
ET muhammed basheer crticise pm Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X