കേരളത്തില്‍ പിണറായി സർക്കാരിന്‍റെ ഭരണത്തുടർച്ച എല്ലാവരും ആഗ്രഹിക്കുന്നുണ്ട്: എ പ്രദീപ് കുമാര്‍
കോഴിക്കോട്: കേരളത്തില്‍ പിണറായി സർക്കാരിൻ്റെ ഭരണത്തുടർച്ച എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അത് ഉറപ്പു വരുത്താൻ കോഴിക്കോട് സൗത്തില്‍ തോട്ടത്തിൽ രവീന്ദ്രൻ്റെ വിജയം അനിവാര്യമാണെന്ന് മണ്‍ലത്തിലെ സിറ്റിങ് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍. കഴിഞ്ഞ 15 വർഷം കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തിൻ്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്ന ഒട്ടേറെ വികസന പദ്ധതികൾ ആവിഷ്കരിക്കുകയുണ്ടായി. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ജീവിതാഭിലാഷങ്ങൾക്ക് സവിശേഷമായ പരിഗണന നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ നടപ്പിലാക്കിയ ചില പദ്ധതികൾ ദേശീയ തലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി സഖാവ് തോട്ടത്തിൽ രവീന്ദ്രനാണ് മത്സരിക്കുന്നത്. പിണറായി സർക്കാരിൻ്റെ ഭരണത്തുടർച്ച എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇത് ഉറപ്പു വരുത്താൻ സഖാവ് തോട്ടത്തിൽ രവീന്ദ്രൻ്റെ വിജയം അനിവാര്യമാണ്. സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ട് വിവിധ തലങ്ങളിലുള്ള തൊഴിലാളി വർഗസമരങ്ങൾക്കും ഒട്ടേറെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും ചർച്ചകൾക്കും അരങ്ങൊരുക്കിയ നഗരമാണ് കോഴിക്കോട്. നഗരത്തിൻ്റെ ദൃഢമായ മതേതര മനസ്സിനെ രൂപപ്പെടുത്തുന്നതിൽ ഈ പാരമ്പര്യം വഹിച്ച പങ്ക് ചെറുതല്ല. അത് ഇന്നും ശക്തമായി നില നിൽക്കുകയും ചെയ്യുന്നു. ഈ രാഷ്ട്രീയ ഭൂമികയിൽ നിന്ന് വളർന്നു വരികയും ഭരണ മികവു തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് സഖാവ് തോട്ടത്തിൽ രവീന്ദ്രൻ.

ഇരുപത്തഞ്ചു വർഷം കോർപ്പറേഷൻ കൗൺസിലർ, ഡെപ്യൂട്ടി മേയർ, മേയർ പദവികളിൽ മികവു തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഭരണനിർവ്വഹണത്തിൽ അനുപമമായ പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ ഉജ്ജ്വലമായ വിജയം നേടാനായതിനു പിന്നിൽ അദ്ദേഹം അമരക്കാരനായി നിന്ന ഭരണസമിതിയുടെ മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമാണെന്നും എല്ലാവർക്കുമറിയാവുന്നതാണ്.
കഴിഞ്ഞ 15 വർഷം കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തിൻ്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്ന ഒട്ടേറെ വികസന പദ്ധതികൾ ആവിഷ്കരിക്കുകയുണ്ടായി. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ജീവിതാഭിലാഷങ്ങൾക്ക് സവിശേഷമായ പരിഗണന നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ നടപ്പിലാക്കിയ ചില പദ്ധതികൾ ദേശീയ തലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. സംസ്ഥാന തലത്തിൽ ഇടതുപക്ഷ ഗവൺമെൻ്റുകൾ ഭരിച്ചിരുന്ന കാലയളവുകളിലാണ് പ്രസ്തുത പദ്ധതികൾക്ക് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനവും പരിഗണനയും ലഭിച്ചിരുന്നത് എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. ഈ പദ്ധതികളുടെ തുടർച്ചയും വളർച്ചയും ഉറപ്പുവരുത്തേണ്ടതുണ്ട്.പുതിയ കാലത്തിൻ്റെ, പുതിയ തലമുറകളുടെ ആവശ്യങ്ങൾക്കനുസരിച്ച് നവീനമായ ചിന്തകളും ഭാവനാത്മകമായ പദ്ധതികളും രൂപപ്പെടേണ്ടതുണ്ട്. അതിന് സഖാവിൻ്റെ അനുഭവങ്ങളും പരിചയസമ്പത്തും മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
അതു കൊണ്ട്, ജനാഭിലാഷപ്രകാരമുള്ള മണ്ഡലത്തിൻ്റെ വികസനത്തുടർച്ചയ്ക്കും കേരളത്തിൽ ഇടതുപക്ഷ ഭരണത്തുടർച്ചയ്ക്കും സഖാവ് തോട്ടത്തിൽ രവീന്ദ്രനെ വൻ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.












Click it and Unblock the Notifications