കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരീക്ഷയിലെ ആള്‍മാറാട്ടം; മുന്‍കൂര്‍ ജാമ്യത്തിനു മുന്‍പ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുക്കം നീലേശ്വരം ഗവ. സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പൊലീസ്. അധ്യാപകരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്

സംസ്ഥാനത്തിന് പുറത്തേക്കോ മറ്റോ ഇവര്‍ പോവാനുള്ള സാധ്യതയില്ലെുന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അറസ്റ്റ് ഉടനുണ്ടാവുമെന്നുമാണ് റൂറല്‍ എസ്പി അടക്കമുള്ളവര്‍ നല്‍കുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസ് പൊലീസ് കസ്റ്റഡിയിലെടുക്കും. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം തിരുവനന്തപുരത്താണ് ഉത്തരക്കടലാസുള്ളത്. മൂല്യനിര്‍ണയത്തിനായാണ് പരീക്ഷാഭവനിലേക്ക് ഇവ മാറ്റിയത്. കേസില്‍ സുപ്രധാനമായ തെളിവാണ് ഉത്തരക്കടലാസ്.

examfraud-15

ഉത്തരക്കടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിനു പിന്നാലെ കേസിലെ പ്രതികളായ അധ്യാപകരെ അറസ്റ്റ്‌ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ, പരീക്ഷാഡപ്യൂട്ടിചീഫ് പി കെ ഫൈസല്‍ എന്നിവരാണിപ്പോള്‍ ഒളിവിലുള്ളത്. അതേ സമയം പ്രതികളായ അധ്യാപകര്‍ അറസ്റ്റിന് മുമ്പ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഇതിന് മുമ്പ് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.


കസ്റ്റഡിയിലെടുക്കുന്ന ഉത്തരക്കടലാസുകള്‍ പോലീസ് വരും ദിവസങ്ങളില്‍ തന്നെ ഫോറന്‍സിക് പരിശോധനക്കയക്കും. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ കൈപ്പടയിലല്ലെന്നും അധ്യാപകരുടേതാണെന്നും കണ്ടെത്തുതിനു വേണ്ടിയാണ് ഉത്തരക്കടലാസ് ഫോറന്‍സിക് പരിശോധനക്കായി അയക്കുന്നത്.

Kozhikode
English summary
Examination fraud: police trying to arrest before anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X