കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി: പരിശോധനക്കിടെ ലഭിച്ചത് പഴകിയ എണ്ണയും ഇറച്ചിയും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പുതിയറയിലെ ദേ പുട്ട് ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നടന്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. പൊതുജനാരോഗ്യം ഉറപ്പാക്കാനുള്ള പതിവുനടപടികളുടെ ഭാഗമായിരുന്നു പരിശോധന. പരിസരത്തെ മറ്റു ഹോട്ടലുകളിലും പരിശോധന നടത്തി.

സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി

പുനരുപയോഗത്തിനായി സൂക്ഷിച്ച പഴകിയ എണ്ണ, വൃത്തിഹീനമായ നിലയില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസ്‌ക്രീം, ഉപയോഗയോഗ്യമല്ലാത്ത കോഴിയിറച്ചി എന്നിവയാണ് ദേ പുട്ടില്‍ നിന്നു പിടിച്ചെടുത്ത് നശിപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

dheputtu-15

നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം നടപടിയെടുക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ദിലീപ്കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദേ പുട്ട് ഹോട്ടല്‍ ചിലര്‍ അടിച്ചുതകര്‍ത്തിരുന്നു. കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ദേ പുട്ട് റസ്റ്ററന്റ് ആദ്യമായി ആരംഭിച്ചത്. പിന്നീട് കോഴിക്കോട്ടും ഗള്‍ഫിലും ശാഖകള്‍ തുടങ്ങി. 150 ഓളം രുചികളിലുള്ള പുട്ടാണ് ഇവിടുത്തെ സ്‌പെഷല്‍.

Kozhikode
English summary
Expired food seized from Dhe Puttu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X