കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് മണിയൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; ആര്‍എസ്എസ് പ്രവര്‍ത്തകന് പരിക്ക്

Google Oneindia Malayalam News

കോഴിക്കോട് : മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു. ഇയാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടന വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kerala

പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ പരിശോധന നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

അതേസമയം, ചെരണ്ടത്തൂരിലേ സ്‌ഫോടനവുമായി ബിജെപിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞു. പരിക്കേറ്റ ചെരണ്ടത്തൂരിലെ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനെ ഒന്നര വര്‍ഷം മുന്‍പ് സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇയാളുടെ കുടുംബം ഒരു സി പി എം അനുഭാവകുടുംബമാണ്.

ബി ജ പിയുമായി ബന്ധം വിഛേദിക്കപ്പെട്ട ആളുകളെ തേടി പിടിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രിമിനല്‍ സംഘങ്ങളില്‍ ചേര്‍ക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സ്‌ഫോടനമുണ്ടായപ്പോള്‍ ബി ജെ പിയുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടിയെ കരിവാരി തേക്കാനുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിന്നില്‍. ഈ സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് വ്യക്തത വരുത്താന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പിലുപം രംഗത്തെത്തി. മോദിജിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സ്‌കീം പ്രകാരം കൊടുങ്ങല്ലൂരില്‍ കള്ളനോട്ടും മണിയൂരില്‍ ബോംബും ഉണ്ടാക്കി രാഷ്ട്രീയ സ്വയം 'സജ്ജര്‍' നാടിനെ അപകടത്തിലാക്കുകയാണെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിലും ബോംബ് നിര്‍മ്മാണത്തിനിടെ ബി ജെ പി പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. ഇതൊന്നും ദീപാവലിക്ക് പൊട്ടിക്കാനുണ്ടാക്കുന്നതല്ല. മനുഷ്യനെതിരെ എറിയാന്‍ തന്നെയാണെന്ന് വ്യക്തമാണ്. അങ്ങേയറ്റം ഗൗരവതരമായി ഈ അപകടങ്ങളേ കാണണം. പണി മറക്കല്‍ ശീലമാക്കിയ പോലീസ് ഇതിലെങ്കിലും കൃത്യമായി നടപടി എടുക്കുവാന്‍ തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്; സിബിഐക്ക് പിന്നാലെ ഇഡിയും അന്വേഷണത്തിന്ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്; സിബിഐക്ക് പിന്നാലെ ഇഡിയും അന്വേഷണത്തിന്

പോലീസ് റെയിഡില്‍ സ്റ്റീല്‍ ബോംബൂം വെടിമരുന്നും പിടികൂടി

കണ്ണൂര്‍: തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി മലാലില്‍ പോലീസ് ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയില്‍ രണ്ടു സ്റ്റീല്‍ ബോംബൂം ഒരു നാടന്‍ ബോംബൂം 500 ഗ്രാം വെടിമരുന്നും കണ്ടെത്തി. തലശ്ശേരി ഇന്‍സ്പെക്ടര്‍ ശ്രീ ബിജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മലാല്‍ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന്‍റെ കുളത്തിന്‍റെ അടുത്തുള്ള സ്റ്റേജിന് സമീപം ആണ് ബോംബ് കണ്ടെത്തിയതു. ബോംബ് കണ്ടെടുത്തതിന് ശേഷം കണ്ണൂരില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് മലാൽ മുത്തപ്പൻ ക്ഷേത്രത്തിനു പരിസരം പരിശോധന നടത്തിയതിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചന്ദ്രിക എന്ന സ്ത്രീയുടെ വീടിന്‍റെ പുറകുവശം വിറകും മറ്റും സൂക്ഷിച്ച കൂടയിൽ നിന്നും ഒരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ ഏകദേശം 500 gm വെടിമരുന്ന് കണ്ടെടുക്കുകയായിരുന്നു. എസ്‌ഐ മനോജ്, സി‌പി‌ഓ മാരായ വിജേഷ്, കിരണ്‍, പ്രതീഷ്, സുമിത്ത് തുടങ്ങിയവരും ബോംബ് സ്ക്വാഡും റെയിഡില്‍ പങ്കെടുത്തു. തലശ്ശേരി പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നു

Kozhikode
English summary
Explosion during bomb making in Kozhikode, One person was seriously injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X