കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

400 ജലാറ്റിൻ സ്റ്റിക്ക്, മൂന്ന് ചാക്ക് വെടിയുപ്പ്, 800 ഡിറ്റനേറ്ററുകൾ... വൻ സ്‌ഫോടകവസ്തു ശേഖരവുമായി കോഴിക്കോട് രണ്ടുപേർ പിടിയിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓട്ടോയിൽ കടത്തുകയായിരുന്ന സ്‌ഫോടകവസ്തു ശേഖരവുമായി രണ്ടുപേർ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ അരീക്കോട് ഊർങ്ങാട്ടേരി നെല്ലിക്കായിൽ മൂസക്കുട്ടി(46), ഊർങ്ങാട്ടേരി കോടലട നിസാർ(38) എന്നിവരാണ് ബാലുശേരിക്കു സമീപം വച്ച് അറസ്റ്റിലായത്.

ചാലക്കുടിയില്‍ മൂന്നാംഘട്ടം പൂര്‍ത്തീകരിച്ച് ഇന്നസെന്റ്: മഴയത്തും കുതിരാത്ത ആവേശവുമായി എംഎല്‍എമാര്‍

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടെയാണ് സ്‌ഫോടക വസ്തുക്കൾ ബാലുശ്ശേരി പോലീസ് പിടിച്ചെടുത്തത്. പോലീസിനെ കണ്ട് കെ എൽ 11 എ എഫ് 4052 ഓട്ടോറിക്ഷ നിർത്താതെ പോകുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് ഇൻസ്പക്ടർ എംഡി സുനിൽ പറഞ്ഞു.

Kozhikode map

400 ജലാറ്റിൻ സ്റ്റിക്ക്, 50 കിലോ വീതമുള്ള മൂന്ന് ചാക്ക് വെടിയുപ്പ്, 800 ഡിറ്റനേറ്ററുകൾ, 17 മീറ്റർ വീതം നീളമുള്ള 50 കെട്ട് ഫ്യൂസ് വയർ എന്നിവ ഓട്ടോറിക്ഷയിൽ നിന്നും പിടിച്ചെടുത്തു. താമരശേരി, ബാലുശേരി മേഖലകളിലെ അനധികൃത കരിങ്കൽ ക്വാറികളിൽ വിതരണം ചെയ്യാനാണ് വൻ തോതിൽ സ്‌ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് ഇവർ മൊഴി നൽകിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. പിടിയിലായ പ്രതികൾ മുമ്പും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സ്‌ഫോടകവസ്തുക്കൾ എങ്ങനെ ലഭിച്ചുവെന്നതും പരിശോധിക്കുന്നുണ്ട്. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതോടെ നാടെങ്ങും വാഹനപരിശോധനയടക്കമുള്ള സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കയാണ്. പോലീസിനു പുറമേ ഇലക്ഷൻ ചുമതലയുള്ള സ്‌ക്വാഡുകളും എക്‌സൈസ് സ്‌ക്വാഡുകളുമെല്ലാം സജീവമായി രംഗത്തുണ്ട്. ഇതിനിടയിലും മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ കടത്താൻ ഇവർ ശ്രമിച്ചത് പോലീസിനെയും ഞെട്ടിച്ചിരിക്കയാണ്.

Kozhikode
English summary
Explosives seized by policew in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X