പ്രഭുരാജ് വധക്കേസ്: പ്രധാന സാക്ഷികള്‍ കൂറുമാറി
കോഴിക്കോട്: കരാട്ടെ-കിക്ക് ബോക്സിംഗ് സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയുടെ പേരില്‍ കൂണ്ടുപ്പറമ്പില് യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ പ്രാധാനസാക്ഷികളെല്ലാം കൂറുമാറി. നടക്കാവ് ഇംഗ്ലീഷ്പള്ളിക്ക് സമീപം കാട്ടുവയല്‍ കോളനിയിലെ അനുഗ്രഹയില്‍ രാജന്റെ മകന് പ്രഭുരാജ് കൊല്ലപ്പെട്ട കേസിലാണ് കൂട്ടത്തോടെയുള്ള കൂറുമാറ്റം. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് എട്ട് സാക്ഷികളില്‍ ആറുപേരും കൂറുമാറിയത്. 2013 സെപ്റ്റംബര്‍ എട്ടിനായിരുന്നു നഗരത്തെ നടുക്കിയ പ്രഭുരാജ് വധം.
സുഹൃത്ത് അരക്കിണര്‍ കണ്ടോത്ത് താരിഖിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ നെല്ലിക്കാപ്പുളി പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തി അക്രമിസംഘം പ്രഭുരാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ താരീഖ് ചികിത്സയിലായിരുന്നു. പുറകില്‍ കാറില്‍ വന്ന സൂഹൃത്തുക്കളായിരുന്നു കേസിലെ പ്രധാന സാക്ഷികള്‍. ഇവര്‍ സംഭവം കണ്ടതായായിരുന്നു കേസന്വേഷിച്ച നടക്കാവ് പോലീലീസ് രേഖപ്പെടുത്തിയ മൊഴി; എന്നാല്‍ പ്രതികളെല്ലാം മുഖം മൂടിയണിഞ്ഞിരുന്നതിനാല് തിരിച്ചറിയാനായില്ലെന്ന് താരീഖ് അടക്കമുള്ളവര്‍ കോടതിയില്‍ മൊഴി മാറ്റി. ഇതോടെ പ്രധാനസാക്ഷികള്‍ കൂറുമാറിയതായി പ്രഖ്യാപിക്കയായിരുന്നു.

കേസിലെ ഒന്നാം പ്രതി പുതിയാപ്പ അക്കരകാരന്‍ കോപ്പന്റെകത്ത് നിധിന് എന്ന കണ്ണന് (22) അടക്കം 34 പ്രതികളുടെ പേരിലും കൊലക്കുറ്റം ചുമത്തിയിരുന്നു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്പ്പായതിെന്റ ഭാഗമായാണ് മൊഴിമാറ്റമെന്നാണ് സൂചന.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications